ജൂഡ് ആന്തണിയുടെ 2403ft തുടങ്ങി; 2018ലെ പ്രളയം വിഷയമാവുന്ന ചിത്രം

0
42

മലയാളികളുടെ ഒത്തൊരുമയും സഹാനുഭൂതിയും 2018 പ്രളയം തൊട്ട് നമ്മൾ കണ്ട് അത്ഭുതപ്പെട്ടതാണ്. 2019ലെ പ്രളയത്തിനും മലയാളികൾ ഒരേ മനസോടെ പ്രവർത്തിച്ച് അതിനെ ഒക്കെ തരണം ചെയ്തു. 2018 പ്രളയം കഴിഞ്ഞപ്പോൾ ആരും പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒരു അനൗൺസ്മെന്റ് വന്നു. ഓം ശാന്തി ഓശാനക്കും, ഒരു മുത്തശ്ശി ഗദക്കും ശേഷം ജൂഡ് ആന്തണി ജോസഫ് ഒരു സിനിമ സംവിധാനം നിർവഹിക്കാൻ പോകുന്നു. അതും 2018ലെ പ്രളയത്തിനെ വിഷയമാക്കുന്ന സിനിമ. 2403 ഫീറ്റ് എന്നാണ് സിനിമയുടെ പേര്. ആന്റോ ജോസഫ് സിനിമ നിർമ്മിക്കും എന്നാണ് അനൗൺസ് ചെയ്തിരുന്നത്.


ഇപ്പോൾ കിട്ടുന്ന വാർത്ത 2403 ഫീറ്റിന്റെ ഷൂട്ടിംഗ് കുമിളിയിലും പരിസര പ്രദേശത്തുമായി തുടങ്ങി എന്നാണ്. ഇതുവരെ ഇക്കാര്യത്തിൽ ഒരു സ്ഥിതീകരണം വന്നിട്ടില്ല. എന്നിരുന്നാലും വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ ഒരു മൾട്ടിസ്റ്റാർ ചിത്രമായിരിക്കും 2403 ഫീറ്റ് എന്നാണ് അറിയാൻ കഴിയുന്നത്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്, ഇന്ദ്രൻസ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും മലയാളികൾ ഉറ്റുനോക്കുന്ന ഈ സിനിമക്കായി നമുക്ക് കാത്തിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here