ഇന്ദ്രജിത്ത് നായകനാകുന്ന ആഹായിലെ വലിപ്പാട്ട് പുറത്തിറങ്ങി !

0
81

ഇന്ദ്രജിത്തിനെ നായകനാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം നിർവഹിക്കുന്ന ‘ആഹാ’ എന്ന ചിത്രത്തിന്റെ പ്രൊമൊ ഗാനമായ ‘വലിപ്പാട്ട്’ റിലീസ് ചെയ്തു. ‘Zsa Zsa’ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ചിത്രം സ്പോർട്സ് ജെനറിലാണ് ഒരുങ്ങുന്നത്. കേരളത്തിന്റെ സ്വന്തം കായിക ഇനമായ വടംവലിയെ കേന്ദ്രീകരിച്ചാണ് ‘ആഹാ’ ചിത്രീകരിക്കുന്നത്. കായിക ഇനങ്ങളെ കേന്ദ്രീകരിച്ച് ഒരുപാട് സിനിമകൾ വന്നിട്ടുണ്ടെങ്കിലും വടംവലിയെ ചുറ്റിപ്പറ്റി ഒരു സിനിമ ഇതാദ്യമായാണ്. ഒരുപറ്റം പുതുമുഖങ്ങളാണ് ചിത്രത്തിന്റെ അണിയറയിലും ക്യാമറക്കു മുന്നിലും എത്തുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നവാഗതനായ രാഹുൽ ബാലചന്ദ്രനാണ്. ആഷിഷിന്റെയും ആകാശിന്റെയും സംഗീതത്തിന് വരികൾ എഴുതുന്നത് ജുബിത് നമ്രാടത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here