അഞ്ചു ചെറുപ്പക്കാരുടെ നിശ്ചയധാർഢ്യത്തിന്റെയും കഠിന പ്രേക്നത്തിന്റെയും കഥയാണ് ആരോഹ !

1
262

ആരോഹ വരുന്നു “അജിതാഹരേ”യുമായി, അരുണ്‍ബാബു, റസ റഹ്മാന്‍, വിഷ്ണുവിജയന്‍, സജില്‍ ഷാജഹാന്‍, ഹരികൃഷ്ണന്‍ എന്നീ സംഗീതഞ്ജരായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ആരോഹ. കഥകളി കലാകാരന്‍ കൂടിയായ അരുണ്‍ ബാബുവിന്റെ മനസ്സില്‍ ഉടലെടുത്ത ആശയം കീബോര്‍ഡിസ്റ്റായ വിഷ്ണുവിലൂടെ ബാക്കി അംഗങ്ങളിലേക്ക് എത്തുകയായിരുന്നു. കര്‍ണാടിക് കഥകളി പ്രോഗ്രസ്സിവ് റോക്ക്, ആള്‍ട്ടര്‍നേറ്റ് റോക്ക് എന്നീ സംഗീതമേഖലകളിലാണ് ആരോഹ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Team Aaroha Performing at Fort Kochi

മാത്രമല്ല കഥകളി പദത്തെ കൂടുതല്‍ ജനകീയമാക്കുക എന്നതുകൂടി ആരോഹയുടെ ലക്ഷ്യമാണെന്ന് ടീം ലീഡര്‍ അരുണ്‍ പറഞ്ഞു. പ്രശസ്ത കഥകളി കലാകാരന്‍ കലാനിലയം ബാലകൃഷ്ണന്റെ മകനാണ് അരുണ്‍. ആരോഹയിലെ എല്ലാ അംഗങ്ങളും പലപ്രവര്‍ത്തിമേഖലയില്‍നിന്നും ഒത്തുചേര്‍ന്നവരാണെന്നുള്ളത് ഈ ടീമിന്റെ മറ്റൊരു സവിശേഷത.

ആരോഹ എന്ന ബാൻഡിന്റെ ആദ്യ സംരമ്പമായ “അജിതാ ഹരേ” എന്ന ഗാനം ആണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്. ആരോഹയുടെ അജിതാ ഹരേ എന്ന ഗാനം കേൾക്കാം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here