50 സെന്റ് സ്ഥലം 250 ആളുകൾ സ്ഥിരതാമസം അതും കടലിന് നടുക്കുള്ള ഒരു കൊച്ചു ദീപ് ; അവകാശ വാദവുമായി 2 രാജ്യങ്ങൾ

0
550

ആകെ 50 സെന്റ് സ്ഥലം ആണ് ഉള്ളത്, അതിൽ 250 ഓളം വരുന്ന താമസക്കാർ, 3 ചെറു ബാറുകൾ, അത്രയും വേശ്യാലയങ്ങൾ, 1 ഫാർമസി, 1 ബാർബർ ഷോപ് ഇത്രയും ആണ് ഈ ദീപിൽ ഉള്ളത്. മനുഷ്യർ തിങ്ങി പാർക്കുന്ന ഒരു കൊച്ചു ദീപ്. ഇതു സ്ഥിതി ചെയ്യുന്നത് ആഫ്രിക്കയിലെ വിക്ടോറിയ തടാകത്തിന്റെ നടുവിലാണ്.

താമസിക്കുന്ന അത്രയും പേരും നല്ല അസ്സൽ മുക്കുവർ ആണ്. പക്ഷെ ഒരു പ്രശ്നം ഉള്ളത് പകുതി കെനിയക്കാരും ബാക്കി ഉഗാണ്ടക്കാരും ആണ്. അതിനാൽ രണ്ടു രാജ്യങ്ങളും ഈ 50 സെന്റ് ദീപിനായി അവകാശം ഉന്നയിക്കുന്നു. കാരണം വേറെ ഒന്നും അല്ല ചുറ്റിനും മീനുകളുടെ ചാകരയാണ്.

കെനിയക്കാർ ഉഗാണ്ടക്കാരുടെ ബോട്ട് മറിക്കുകയും മീൻ എടുക്കുകയും ചെയ്യും അതുപോലെ തന്നെ ഉഗാണ്ടക്കാരും ചെയ്യും. ഓർക്കുക വെറും 50 സെന്റിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇത്. ഇനി നിങ്ങളുടെ ചോദ്യം ഏതാണ് ഈ ദീപ് എന്നല്ലേ ? ഇതാണ് മിഗിൻഗോ ദീപ്. കണക്കെടുത്താൽ 1 സെന്റിൽ 5 പേര് എന്ന കണക്കിൽ ആണ് ഇവിടെ ആളുകൾ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here