വിശാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി ; ആക്ഷൻ സിനിമയുടെ ടീസർ എത്തി !

0
43

മലയാളവും കടന്ന് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ തമിഴിൽ വിശാലിന്റെ നായികയായി വിലസുകയാണ്. ആക്ഷൻ എന്ന ഉടൻ റിലീസ് ആകാൻ ഇരിക്കുന്ന വിശാൽ സിനിമയുടെ നായികയായി ആണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തിൽ തമ്മന്നയും നായികയാണ്. സുന്ദർ സി വിശാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, തമന്ന ഭാട്ടിയ, യോഗി ബാബു, ആകാംക്ഷ പൂരി, കബീർ ദുഹൻ സിങ്, രാംകി എന്നിവർ വേഷമിടുന്നു.

ഹിപ് ഹോപ്പ് തമിഴ സംഗീത സംവീധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ ഇന്നലെ പുരത്തിറങ്ങിയിരുന്നു. ഡൂഡിലീ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആർ രവീന്ദ്രൻ ആണ് ചിത്രം നിർമിക്കുന്നത്.

വിശാൽ നായകനായി ഐശ്വര്യ ലക്ഷ്മി, തമന്ന എന്നിവർ നായികമാരാകുന്ന ആക്ഷൻ എന്ന സിനിമയുടെ ടീസർ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here