നടൻ ഭഗത്ത് മാനുവൽ വിവാഹിതനായി !

0
124

യുവനടൻ ഭഗത്ത് മാനുവൽ വിവാഹിതനായി, താരം തട്ടത്തിൻ മറയത്ത് ആട്‌ എന്നീ ചിത്രങ്ങളിലൂടെ മലയാളീ പ്രേക്ഷക മനസിൽ ഇടസം നേടിയ യുവ നടൻ ആണ് ഭഗത് മാനുവൽ. കോഴിക്കോട് സ്വദേശി ഷെലിൻ ചെറിയാൻ ആണ് വധു. താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിലൂടെ ആണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായ വിവാഹ കാര്യം പറയുകയുണ്ടായത്.

ഇനിയുള്ള എന്റെ യാത്രയിൽ കൂട്ടിന് ഒരാൾ കൂടി ഉണ്ട് എന്ന അടിക്കുറിപ്പോടെ ആണ് താരം ഈ ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്, ഇരുവർക്കും മുൻപുള്ള വിവാഹത്തിൽ ഒരു മകൻ വീതം ഉണ്ട്. കുട്ടികൾക്ക് ഒപ്പമുള്ള ചിത്രവും ഭഗത് പങ്കുവെച്ചിരുന്നു.

വിനീത് ശ്രീനിവാസൻ സംവീധാനം നിർവഹിച്ചു ദിലീപ് നിർമിച്ച മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിൻ പോളി, അജു വര്ഗീസ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഭഗത്ത് മനുവലും.

പിന്നീട് തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ഫക്രി, ആട്‌ ഒരു ഭീകര ജീവിയാണ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രെധേയമായ വേഷങ്ങൾ അഭിനയിച്ചു.

ക്രാന്തി, തങ്ക ഭസ്മക്കുറിയിട്ട തമ്പുരാട്ടി, ആട്‌ 3 എന്നീ ചിത്രങ്ങൾ ആണ് ഭഗത്തിന്റേതായി ഉടൻ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ. ആട്‌ ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലും ആട്‌ 2 എന്ന ചിത്രത്തിലും വളരെ മികച്ച വേഷം ആണ് ഭഗത്ത് കൈകാര്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here