സൂപ്പർസ്റ്റാറുകൾക്കു മുകളിൽ സൂപ്പർഹീറോ ആയി ധ്രുവൻ ഒരുങ്ങുന്നു

0
38

മലയാളസിനിമയിലെ ലക്കി സ്റ്റാർ ധ്രുവൻ തന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിൽ ആണ്, മലയാളത്തിൽനിന്നും ഹോളിവുഡ് നിലവാരത്തിൽ ഒരുങ്ങുന്ന സൂപ്പർ ഹീറോ ചിത്രത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന സൂപ്പർ ഹീറോ ആയി ആണ് ധ്രുവൻ വരുന്നത്.

5-ഓളം ചിത്രങ്ങൾ ഒഴിവാക്കിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളിലേക് കടന്നിരിക്കുന്നത്, ചിത്രത്തിൽ 2ഗെറ്റപ്പ്ൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്, ചിത്രത്തിനുവേണ്ടി 20kg ശരീരഭാരം കൂട്ടുകയും, കുറക്കുകയും, സൈക്കിൾ സ്റ്റൻഡ്, മാർഷൽ ആർട്ട്സകളായ കുങ് ഫു, ജൂഡോ, കളരി തുടങ്ങിയവയിൽ പരിശീലനം നേടുകയാണ് താരം.

മാർവെൽ, ഡിസി, സൂപ്പർ ഹീറോ ചിത്രങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കായി മലയാളസിനിമയിൽനിന്നും ഒരുങ്ങുന്ന ഈ ചിത്രത്തിൽ ആക്ഷനും vfx -നും ഒരുപോലെ പ്രാധാന്യം ഉണ്ട് എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡ്, ബോളിവുഡ് ഇൻഡസ്ട്രിയൽ നിന്നും ഉള്ള സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിനു പിന്നിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ മറ്റ് കാസ്റ് & ക്രൂ വിവരങ്ങൾ ഉടനടി ഔദ്യോഗികമായി പ്രഖ്യപിക്കുന്നതാണ്.

മലയാളത്തിലെ ഒരു പ്രമുഖ നടന്റെ തിരിച് വരവ് കൂടി ആയിരിക്കും ഈ ബ്രഹ്മാണ്ഡ സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here