മധു മരിച്ചെന്ന് വ്യാജവാര്‍ത്ത, ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഞരമ്പന്മാര്‍..

0
31

മലയാളത്തിന്റെ മഹാ നടനും നേരിടേണ്ടി വന്നു ആ ദുര്‍വിധി. മലയാളത്തിന്റെ മഹാനടന്‍ ആണ് മധു. 1933 സെപ്റ്റംബര്‍ 23 നു കന്നി മാസത്തിലെ ചോതി നക്ഷത്രത്തില്‍ ആയിരുന്നു തിരുവനന്തപുരം മേയര്‍ ആയിരുന്ന കീഴതില്‍ ആര്‍ പരമേശ്വരപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി മാധവന്‍ നായര്‍ എന്ന മധു ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനം വളരെ ആദരവോടെ തന്നെ സിനിമ ലോകവും അതിനൊപ്പം ചാനലുകളും ആഘോഷിച്ചു.

ദൂരദര്‍ശന്‍ ആദരവായി പൂച്ചെണ്ടുകള്‍ കൊണ്ട് മൂടി, അതിനൊപ്പം അദ്ദേഹത്തിനെ ആദരിച്ചു കൊണ്ട് ടിവിയില്‍ പരിപാടിയും ഉണ്ടായിരുന്നു. ഈ പരിപാടിയെ തെറ്റായി പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം ആളുകള്‍ ചെയ്തത്. ആദരവിനെ ആദരാഞ്ജലികള്‍ ആക്കി മാറ്റുക ആയിരുന്നു. ഇതോടെ ജീവിച്ചിരിക്കുന്ന മധു മരിച്ചു എന്നുള്ള വ്യാജ വാര്‍ത്ത സാമൂഹിക മാധ്യമത്തില്‍ തരംഗമായി.

പലരും മൊബൈലില്‍ കിട്ടിയ സന്ദേശം പലര്‍ക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടന്‍ മധുവിന്റെ വീട്ടിലെ ഫോണിലേക്കും മൊബൈലിലേക്കും വാര്‍ത്ത അറിഞ്ഞു പലരും വിളിക്കാനും തുടങ്ങി.

ഇതറിഞ്ഞാണ് ദീര്‍ഘകാലമായി മധുവുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ചന്ദ്രകുമാര്‍ നേരിട്ട് മധുവിനെ വിളിക്കുകയായിരുന്നു. മധു ഫോണ്‍ എടുക്കാന്‍ വൈകിയതോടെ അല്പം വിഷമം ഉണ്ടായെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.

എന്നാല്‍ അടുത്ത സുഹൃത്തായ മധുവിന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായി. ഞാന്‍ മരിച്ചു കാണുന്നതില്‍ പലര്‍ക്കും സന്തോഷം ഉണ്ട്. താന്‍ അത്ര വേഗം മരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും മധു പറഞ്ഞതായി ചന്ദ്രകുമാര്‍ പറഞ്ഞു

വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. എന്തായാലും ജീവിക്കുന്ന ഒരാളെ കൂടി കൊന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here