രണ്ടര വർഷം, 3 ബ്രഹ്മാണ്ഡ സിനിമകൾ, മോഹൻലാൽ ഇന്ത്യയിലെ തന്നെ പൊന്നും വിലയുള്ള സൂപ്പർ സ്റ്റാർ ആകാൻ ഒരുങ്ങുന്നു

0
2320

“സമയമെടുത്ത് കൃത്യമായ രീതിയിൽ സ്ക്രിപ്റ്റ് അനലൈസ് ചെയ്തു, കൃത്യമായി പ്ലാൻ ചെയ്തു, എല്ലാ മേഖലയിലും റീസേർച്ച് നടത്തി ഇറക്കിയാൽ മൂന്നും ഇന്ത്യതന്നെ റിയപ്പെടുന്ന അല്ലെങ്കിൽ ലോക നിലവാരത്തിലുള്ള ചിത്രങ്ങൾ ആയി മാറിയേക്കാം. എല്ലാത്തിലുമുപരി മലയാള സിനിമാ വ്യവസായം ഇന്ത്യയുടെ അല്ല ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിക്കാൻ പറ്റിയ തക്ക ആമ്പിയർ ഉള്ള ചിത്രങ്ങൾ”.

1. മരക്കാർ – അറബിക്കടലിന്റെ സിംഹം

മലയാളത്തിൽ ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ മുടക്കുമുതലായ 100 കോടി രൂപ മുടക്കി ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള ഏറ്റവും വലിയ സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ സംവിധാനത്തിൽ ലോകമൊട്ടാകെ വൈഡ് റീലീസിനൊരുങ്ങുകയാണ് ഈ ചിത്രം.

ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ട്ടി കുരുവിള, ഡോക്ടർ റോയ് സി ജെ എന്നിവർ ചേർന്ന് നിർമിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖ നടന്മാരും നടിമാരുമാണ് ആണി നിരക്കുന്നത്. ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്നത് മഞ്ജു വാരിയർ ആണ്. കൂടാതെ സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, സിദ്ദിഖ്, മുകേഷ്, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് എന്നീ പ്രമുഖ നടന്മാരും ആണി നിരക്കുന്നു.

2. L2 E.M.B.U.R.A.A.N

മലയാളത്തിൽ ഇതുവരെയുള്ള എല്ലാ പണംവാരി ചിത്രങ്ങളുടെയും റെക്കോർടുകൾ തിരുത്തി കുറിച്ച് മലയാളത്തിലെ തന്നെ ആദ്യ 200 കോടി കളക്ഷൻ നേടിയ ലൂസിഫെർ എന്ന പ്രിത്വിരാജ് സംവീധാനം ചെയ്തു ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് L2 E.M.B.U.R.A.A.N .

ഈ കഴിഞ്ഞ ജൂണ് 18 ആം തിയതി ആണ് ബ്രഹ്മാണ്ഡ വിജയമായി മാറിയ ലൂസിഫെർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അന്നൗൻസ് ചെയ്തത്. ഈ ചിത്രം ഒരു ഫ്രാഞ്ചൈസി ചിത്രം ആണെന്നും ഇനിയും ഇതിന്റെ തുടർകഥകൾ ഉണ്ടാകാം എന്നുമാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവീധായകൻ യുവതാരം പ്രിത്വിരാജ് ആണ്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി ആണ്. ചിത്രം 2021 ഇൽ പുറത്തിറക്കാൻ ആകുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നത് ആരൊക്കെയാണ് എന്നുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

അന്നൗന്സമെന്റ് വീഡിയോ കാണാം

3. ബാർറോസ്സ് – ഗാർഡിയൻ ഓഫ് ഡി’ഗാമസ് ട്രേഷർ.

ഈ ചിത്രം അന്നൗൻസ് ചെയ്തതു മുതൽ കേരളകരയൊട്ടാകെ അല്ലെങ്കിൽ ഇന്ത്യ ഒട്ടാകെ തന്നെ കാത്തിരിക്കുന്ന ചിത്രം ആണ് ബാർറോസ്സ്. ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിൽ മുൻപന്തിയിലുള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാർറോസ്സ്. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും എന്നാണ് സൂചന. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന 3D ചിത്രം ഒരുക്കിയ ജിജോ ആണ്. പൂർണമായും 3D യിൽ ആയിരിക്കും ബാർറോസ്സിന്റെ ചിത്രീകരണം.

ബാർറോസ്സ് എന്ന ചിത്രം ഗാമയുടെ നിധി കാക്കുന്ന ബാർറോസ്സ് എന്നയാളുടെ കഥയാണ്. അദ്ദേഹം ഒരു ദിവസം ഒരു കുട്ടിയെ കണ്ടുമുട്ടുന്നു അവർ തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ആയിരിക്കും ചിത്രം. കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകോത്തര തുടർക്കഥ ആയിരിക്കും ബാർറോസ്സ്. മലബാർ തീരദേശത്തെ ഒരു പോർചുഗീസ് പശ്ചാത്തലമുള്ള മിത്ത് ആയിരിക്കും കഥ. വലിയ ബഡ്ജറ്റിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിതത്തിൽ അഭിനയിക്കുന്നത് വിദേശ അഭിനേതാക്കൾ ആയിരിക്കും. ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്നൊ ആരൊക്കെ അഭിനയിക്കുമെന്നതോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. നായകനായി എത്തുന്നത് മോഹൻലാൽ തന്നെ ആയിരിക്കും.

മോഹൻലാൽ തന്റെ ബ്ലോഗിൽ ബർറോസ്സിനെ കുറിച്ച്‌ എഴുതിയ ബ്ലോഗ് ആണ് ഇത് വായിക്കാം :

പുലിമുരുകൻ മുതൽ ലുസിഫെർ വരെ മലയാളത്തിലെ ഒരു താരത്തിനും മറികടക്കാനാകാത്ത ബോക്സ് ഓഫീസ് പവർ ഉള്ള സൂപ്പർ താരമാണ് മോഹൻലാൽ. കൃത്യമായ ചേരുവകൾ ചേർത്തു പ്രേക്ഷകരെ ത്രസിപ്പിക്കാനും ത്രില്ലടിപ്പിക്കാനും അത്ഭുതപ്പെടുത്താനുമായൽ ഈ വരുന്ന 3 ചിത്രങ്ങളും ഇന്ത്യ കണ്ട അല്ലെങ്കിൽ ലോകോത്തര സിനിമകളുടെ പട്ടികയിൽ ഇടം നേടാൻ സാധിക്കുന്ന കൊലകൊല്ലി സിനിമകൾ ആയി മാറും എന്നുള്ളത് നൂറു ശതമാനവും ഉറപ്പ് നല്കാനാകുന്ന വസ്തുത തന്നെ ആണ്

LEAVE A REPLY

Please enter your comment!
Please enter your name here