ലൈംഗീക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം; കങ്കണ

0
69

ലൈംഗികതയെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് കങ്കണ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണയുടെ തുറന്ന് പറച്ചില്‍. ഉത്തരവാദിത്ത ബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. മക്കള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണം.

ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് തോന്നുമ്ബോള്‍ ഇഷ്ടമുള്ള ആളോടൊത്ത് ലൈംഗികത ചെയ്യുക. പക്ഷേ ആരെയും പീഡിപ്പിക്കരുത്. ലൈംഗികതയെ സംബന്ധിച്ച സ്വന്തം അനുഭവവും കങ്കണ തുറന്നുപറഞ്ഞു. തനിക്ക് ആദ്യം പ്രണയം തോന്നിയത് തന്നെ പഠിപ്പിച്ച അധ്യാപകനോടായിരുന്നു. താന്‍ ലൈംഗികമായി ആക്ടീവാണെന്നറിഞ്ഞപ്പോള്‍ സംഭവം അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയെന്നും കങ്കണ പറയുന്നു.

തന്റെ വേറെ പ്രണയങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു. ’18ാം വയസില്‍ ചണ്ഡീഗഡില്‍ കഴിയുമ്ബോള്‍ കൂട്ടുകാരിക്കൊപ്പം അവളുടെ കാമുകനെ കാണാന്‍ പോയി. ഒരു പഞ്ചാബി സുന്ദരനായിരുന്നു അവളുടെ കാമുകന്‍. അയാളുമായി പ്രണയത്തിലായെങ്കിലും അത് തുടങ്ങിയ സ്പീഡില്‍ അവസാനിച്ചു’ കങ്കണ വെളിപ്പെടുത്തി.

ചുംബിക്കാന്‍ പോലും ആദ്യം അറിയില്ലായിരുന്നു. എല്ലാവരും പറയില്ലേ അദ്യ ചുംബനം മാന്ത്രികമായിരുന്നു എന്നൊക്കെ, എന്നെ സംബന്ധിച്ച്‌ ആകെ അലമ്ബായിരുന്നു കങ്കണ കൂട്ടിച്ചേര്‍ത്തു. ഏറെ വിവാദം സൃഷ്ടിച്ച ജഡ്ജ്‌മെന്റല്‍ ഹെ ക്യാ ആണ് കങ്കണയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here