സ്നേഹം ബന്ധങ്ങളുടെ വിലയറിയാത്ത കാലമാടനായ ബിജുമേനോന്റെ ആദ്യരാത്രി !

0
110


മുഴുനീള ചിരിപ്പടമായ വെള്ളിമൂങ്ങയ്ക്ക് ശേഷം ചിരിക്കാൻ തയ്യാറെടുക്കാനുള്ള ബോംബുമായി ജിബു ജേക്കബ് ബിജു മേനോൻ കൂട്ട് കെട്ടിൽ എത്തുന്ന ആദ്യരാത്രിയുടെ ട്രെയിലർ പുറത്തുവിട്ടു. ഒരൊറ്റ അവിയൽ കൊണ്ട് പ്രതീക്ഷ നൽകിയ ചിത്രത്തിന്റെ ടീസറിന് ശേഷം ചിരിയുടെ മലപ്പടക്കവുമായി വന്ന ട്രെയിലർ കൂടി വന്നപ്പോൾ ചിത്രത്തിനുള്ള ആകാംഷ ഏറിയിരിക്കുകയാണ് ഓരോ പ്രേക്ഷകനും.

നാട്ടിലെ യുവാക്കളുടെ ഉറക്കം കെടുത്തുന്ന ഒരു കല്യാണ ബ്രോക്കായാണ് ബിജു മേനോന്‍ പ്രത്യക്ഷപ്പെുന്നത് . പ്രണയിതാക്കളുടെ കണ്ണിലെ കരടായ മുല്ലക്കരയിലെ മനോഹരന്റെ കഥയാണ് ചിത്രം പറയുന്നത്. ബിജുമേനോനൊപ്പം അജു വർഗീസും, ഗിന്നസ് മനോജും കൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി താരങ്ങൾ കൂടെ ഒന്നിക്കുമ്പോൾ ആദ്യരാത്രിയുടെ ചിരിയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളു.

നര്‍മ്മത്തിനു പ്രധാന്യം നല്‍കി സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ക്വീന്‍ ഫെയിം ഷാരീസ്-ജെബിനനാണ്. ‘ ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സെന്‍ട്രല്‍ പിക്‌‌ച്ചേ‌ഴ്‌‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഹണം ശ്രീജിത്ത് നായന്‍ നിര്‍വഹിക്കുന്നു. സംഗീതം-ബിജി ബാല്‍.

LEAVE A REPLY

Please enter your comment!
Please enter your name here