എന്താ ഹേമേ,നിന്റെ ആ ആലില വയറിൽ ഇന്ന് പാടുകളായി ആ സൗന്ദര്യം തന്നെ പോയെല്ലോ

0
98

രാത്രിയുടെ രണ്ടാം യാമത്തിൽ സീറോ വാൾട്ട് ബൾബിന്റെ ആ അരണ്ട വെളിച്ചത്തിൽ ഹേമയുടെ അർധ നഗ്‌നമായ ശരീരത്തിൽ അലോക് വിരലുകളോടിച്ചു പറഞ്ഞതായിരുന്നു….

“പ്രസവിച്ചാൽ അങ്ങനെയാണ് അലോക്.പാടുകൾ വീഴും,വയർചാടും,നീര് വെയ്ക്കും.ശരീരം ഉടഞ്ഞു തൂങ്ങും….”…

“എന്നാലും ഇതിത്തിരി കടുപ്പമായി പോയി…എങ്ങനെയായിരുന്നു നീ.ഇന്ന് നിന്നിലെ സൗന്ദര്യം നഷ്ടമായ പോലെ. “…അവളെ ചേർത്ത് കെട്ടിപിടിച്ചു പറഞ്ഞു..

“നഷ്ടമായത് എന്നിലെ സൗന്ദര്യമല്ല അലോക്,നിനക്ക് എന്നിലുള്ള പ്രണയമാണ്,”

ഒരു ചെറുപുഞ്ചിരിയോടെ ഹേമ പറഞ്ഞു.അവളുടെ ഒരു കൈ തന്റെ കൈ അകലത്തു തൊട്ടിലിൽ കിടന്ന കുഞ്ഞിനെ താരാട്ടുകയായിരുന്നു..

സമയം കടന്നു പോയി.അലോക് ഉറക്കത്തിലേക്ക് വഴുതിയിരിക്കുന്നു.കഴിഞ്ഞു പോയ രതിക്രീഡകളിൽ പൂർണ്ണ ക്ഷീണിതയായിരുന്നു അവൾ.ശബ്ദമുണ്ടാക്കാതെ അവൾ വാഷ് റൂമിലേയ്ക്ക് നടന്നു ..

വാഷ് റൂമിൽ നടന്നു കയറി,ലൈറ്റ് ഇട്ടു.തന്റെ അർധ നഗ്നമായ ശരീരം അവൾ വാഷ് റൂമിലെ കണ്ണാടിയിലേയ്ക്ക് തിരിച്ചു നോക്കി നിന്നു…

കഴിഞ്ഞു പോയ കാലത്തെ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു…

എത്ര വേഗത്തിലാണ് കഴിഞ്ഞ 4 വർഷങ്ങൾ പോയത്..അതിൽ രണ്ടര വർഷം താനും അലോകുമായുള്ള പ്രണയം.ഒന്നരവർഷത്തെ കുടുംബജീവിതം…വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം.സന്തോഷവതിയായിരുന്നു താൻ.എന്നാൽ ഇന്ന് അലോകിന് വേണ്ടിയിരുന്നത് എന്നിലെ സൗന്ദര്യം ആയിരുന്നുവെന്ന തിരിച്ചറിവ് ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്….

പാടുകൾ വീണ ചുളിവ് വീണ തന്റെ വയറിൽ അവൾ നോക്കി.വയറിൽ പതിയെ തലോടി..എത്ര മൃദുവായിരുന്നു അവ.ആലിലവയറായിരുന്നു.അലോക് അവയുടെ ഭംഗി ഭയങ്കരമായി വർണ്ണിച്ചിരുന്നു.എന്നാൽ ഇന്ന് അവ അവനു അരോചകം ആയി തോന്നുന്നുവെന്നു..

ഒരു ഭർത്താവിന്,ഒരു കാമുകന് എങ്ങനെയാണ് ഇങ്ങനെ മാറാൻ കഴിയുക…..

എന്റെയും അലോകിന്റെയും ജീവിതത്തിലേയ്ക്ക് ഒരു അതിഥി കൂടി വരുന്നുവെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടിയിരുന്നു.

ഇഷ്ടമുള്ള ആഹാരങ്ങൾ വാങ്ങി കൂട്ടി .വസ്ത്രങ്ങൾ,ഔഷധങ്ങൾ,മെഡിക്കൽ ചെക്കപ്പ്.നല്ല കെയറിങ്.പക്ഷെ…
.
ഗർഭകാലം എന്നത് എന്നെ സംബന്ധിച്ച് എന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞു മാത്രമായിരുന്നു.മരുന്നുകളും ആഹാരവും അവനു ഇഷ്ടപ്പെടാതെ ആവുമ്പോ വേണ്ടാ അമ്മേ എന്നു പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ശർദ്ധിച്ചു കളഞ്ഞു….അവനു പുളിയോട് ഭയങ്കര ഇഷ്ടമായിരുന്നു.ഞാൻ കഴിച്ച പുളിയും പുളിമാങ്ങയും മസാലദോശയും അവൻ ആർത്തിയോടെ,കഴിച്ചു രാത്രി അവൻ എന്നെ ഉറക്കില്ല.അമിതമായ വേദന ആയിരിക്കുംചിലപ്പോൾ..

അവയെ ആലോകിനോട് പോലും പറയാതെ ഞാൻ കടിച്ചമർത്തി.എന്റെ കുഞ്ഞു എങ്ങനെയാണ് എന്റെ ഈ വയറിനകത്തു ശ്വാസം മുട്ടി കിടന്നത്.ആലോചിക്കാൻ വയ്യ.അവൻ ഭയങ്കര ക്ഷീണമുള്ള കുട്ടി ആയിരുന്നു ഇടയ്ക്ക് ഇടയ്ക്ക് അവൻ തളരും .അപ്പോൾ ഞാൻ ഉറക്കത്തിൽ വഴുതി വീഴും .ഒടുവിൽ ഡോക്ടർ പറഞ്ഞു ആ വിറ്റാമിന് കുറവെന്ന്.അതെങ്ങനെ,കഴിയ്ക്കുന്നത് ശർദ്ധിക്കാൻ അല്ലെ നേരം. ..

കാലുകൾ നീര് വന്നു .തലവേദന കലശമായി,ആഹാരം കഴിക്ക്ക്ൻ കഴിയാത്ത അവസ്‌ഥ.എന്റെ കുഞ്ഞിന് എന്തേലും സംഭവിക്കുമോ എന്ന പേടി .ക്രമേണ എന്റെ ആരോഗ്യം ക്ഷയിച്ചു .മുടികൾ,കൊഴിഞ്ഞു.അരയോളം നീലമേറിയ ആ മുടികൾക്ക് ഇന്ന് ഉള്ളില്ല..അവ കൊഴിയുന്നു കാച്ചിയഎണ്ണ തേച്ചു നീട്ടി തലോടി വളർത്തിയവ.
.
എട്ടാം മാസം ആയപ്പോ അതിയായ വയറുവേദന.ആശുപത്രിയിൽകൊണ്ടു പോയി ഉടനെ .അലോകിന്റെ കണ്ണുകൾ അന്ന് നിറഞ്ഞിരുന്നു.. ഞാൻ പതിയെ മയക്കത്തിലേയ്ക്ക് വീണു….

അബോധാവസ്ഥയിൽ ആയപ്പോൾ പോലും ഡോക്ടർ അലോകിന്റെ അടുത്ത് നിന്നു എന്തൊക്കെയോ പേപ്പറിൽ ഒപ്പ് വാങ്ങുന്നതും ആരുടെയോ ജീവന് ആപത്ത് ആണെന്ന് എന്നൊക്കെ പറയുന്നതും അവ്യക്തമായ രീതിയിൽ കേട്ടു.എന്റെ കുഞ്ഞിന് ഒന്നും വരല്ലേ എന്നു മുഴുവൻ ആയി പ്രാർത്ഥ്യ്ക്കും മുന്നേ എന്റെ ബോധം പൂർണ്ണമായും പോയി….

.ഒടുവിൽവേദന സഹിക്കാതെ കണ്ണുകൾ തുറന്നപ്പോ ആദ്യം അന്വേഷിച്ചത് കുഞ്ഞിനെ ആയിരുന്നു .മോനാണെന്നും മാസം തികയാതെ പ്രസവിച്ചത് കൊണ്ട് എന്തൊക്കെയോ കുഴപ്പംഉണ്ടെന്നും ചികിത്സയിൽ ആണെന്നും അറിഞ്ഞു.രണ്ടു ദിവസത്തോളം കരഞ്ഞു….ഒടുവിൽഎന്റെ മകനെ ഒരു പുതപ്പിൽ എന്റെ കൈകളിൽ വെച്ചപ്പോൾ കണ്ടത് ഒരു കുഞ്ഞേലിയുടെ അത്ര വലിപ്പം ഉള്ള ഒരു രൂപം .തളർന്നില്ല ഞാൻ.എന്റെ മോനെ ഞാൻ നോക്കി.കാവലിരുന്നു.അലോക് ധൈര്യം പകർന്നു.. മാസങ്ങൾ കഴിഞ്ഞു.

പഴയ പോലെ ഞാൻ മാറി വരുന്നു.പക്ഷെ എന്റെ സ്തനങ്ങൾ തൂങ്ങി,വയറിൽ പാടുകൾ വീണു,തടി കൂടി,കണ്ണുകൾ വീർത്തു.കാലുകളിൽ നീര് വന്നു ശബ്‌ദം അടഞ്ഞു.പൊക്കിൾ ചുഴിയിൽ എന്തോവ്യത്യാസം..ക്ഷീണം എന്റെ ശരീരത്തെ ബാധിയ്ക്കുന്നു.തളർന്നു വീഴുന്നു…മുടികൾ കൊഴിയുന്നു .പഴയ സൗന്ദര്യം ഇന്നില്ല ശ്രദ്ധിക്കാൻ താല്പര്യംഇല്ല .എന്റെ മകനാണ് വലുത് . പക്ഷെ രാത്രിയിലെ രാതിക്രീഡകൾക്കു മുന്നിൽ തുണിയഴിച്ചിടുന്ന വെറുമൊരു പെണ്ണായി മാറുമ്പോൾ ഉള്ളിലൊരു നീറ്റൽ. ..അലോക് എന്നെ മനസ്സിലാക്കിയിരുന്നുവെങ്കിൽ എന്നു…മറവി ഇടയ്ക്ക് ഉണ്ടാവുന്നു.അറിയില്ല ഈ മാറ്റം എന്തിനെന്ന്….
..

ഹേമേ നീ എവിടെ,ദേ കുഞ്ഞു കരയുന്നു.വന്നു പാൽ കൊടുക്ക്. …..അലോക് അലറി. ….

മുഖം കഴുകി വേഗതയിൽ ഡ്രെസ് ഇട്ട് അവൾ കുഞ്ഞിനാടുത്തേയ്ക്ക് ഓടുമ്പോൾ അലോക് പിറുപിറുത്തു….ഇവളിൽ ഒരുപാട് മാറ്റം വന്നു. ….

LEAVE A REPLY

Please enter your comment!
Please enter your name here