രാജാധിരാജക്കും മാസ്റ്റർപീസിനും ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ജൂലൈ 16ന് എറണാകുളത്ത് തുടങ്ങും

0
244

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും ഷൂട്ടിങ്ങും 16 ആം തിയതി എറണാകുളത്തു വെച്ച് തുടങ്ങും. അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് പേരിടാത്ത ഈ ചിത്രം. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ ആണ് ഇതിനു മുൻപ് അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത്. 16 നു പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് നടക്കുക.

ജൂലൈ 17 നു കർക്കിടകം തുടങ്ങുന്നതിനാലാണ് ചിത്രം ഒരു ദിവസം മാത്രം ചിത്രീകരിക്കുന്നത്. തുടർന്നുള്ള ചിത്രീകരണം ആഗസ്റ്റ് ഏഴാം തിയതി മുതൽ ആരംഭിക്കും. 16നു എറണാകുളത്തെ ഐ എം എ ഹാളിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ നടക്കുന്നത്, അന്നേ ദിവസം ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തു വിടും എന്നു ചിത്രത്തിന്റെ സംവിധായകൻ അജയ് വാസുദേവ് അറിയിച്ചു.

ചിത്രത്തിൽ തമിഴിൽ നിന്നു ഒരു പ്രമുഖ താരവും ഉണ്ടാകും എന്നാണ് സൂചനകൾ, ഈ ചിത്രം നിർമിക്കുന്നത് കസബ, ക്യാപ്റ്റൻ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾ നിമിച്ച ജോബി ജോർജ് ആണ്. ഗുഡ്വിൽ എന്റർടൈന്മെന്റ്‌സ്ന്റെ ബാന്നറിൽ ആണ് ചിത്രം നിർമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here