നിവിന്‍റെ കല്യാണം വിളിക്കാന്‍ പോയപ്പോള്‍ പല സംവിധായകരോടും വേഷം ചോദിച്ചു ; അജു വര്‍ഗീസ്

0
150

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു താരം സിനിമയിലെത്തിയത്. പിന്നീട് 100 ലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്കും ചുവടു വെച്ചിരിക്കുകയാണ് താരം.

ഇപ്പോഴിതാ ആദ്യ സിനിമയ്ക്ക് ശേഷമുള്ള പല സിനിമയും താന്‍ ചോദിച്ച്‌ വാങ്ങിച്ചതാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് താരം. തേടിയെത്തുന്ന വേഷങ്ങള്‍ക്കായി കാത്തിരിക്കുന്നയാളല്ല താന്‍. ജോഷി, പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം കാരണം വേഷങ്ങള്‍ ചോദിച്ച്‌ വാങ്ങിയിട്ടുണ്ട്. നിവിന്‍ പോളിയുടെ കല്യാണം വിളിക്കാനായി ജോഷി സാറിന്‍റെ വീട്ടില്‍ പോയപ്പോള്‍ വേഷം ചോദിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം അടുത്ത ചിത്രം നിങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞത്. ആ ചിത്രമാണ് സെവന്‍സ്.

പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിക്കാനും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയായിരുന്നു അദ്ദേഹത്തിനോട് അവസരം ചോദിച്ച്‌ ഒപ്പത്തില്‍ വേഷം ലഭിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും സന്തോഷം ഉണ്ടായിരുന്നു എന്നും അജു വര്‍ഗീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here