ആകാശഗംഗ 2 ട്രെയ്‌ലർ എത്തി; ലോഞ്ച് ചെയ്തത് ലാലേട്ടനും മമ്മൂക്കയും

0
25

ആകാശഗംഗ; മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ പേടിപ്പിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. വർഷങ്ങൾക്ക് മുൻപ് വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ആകാശഗംഗ. മയൂരി, ദിവ്യ ഉണ്ണി, ജഗദീഷ്, ഇന്നസെന്റ് ആകാശഗംഗയിലെ പ്രധാന താരങ്ങൾ. അക്കാലത്തു അതൊരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു.


ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം വിനയൻ തന്റെ സൂപ്പർഹിറ്റ് ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ്. ഇക്കുറി പുതുമുഖങ്ങളുമായി ചേർന്നാണ് വിനയൻ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് റിലീസ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here