ഹരിശങ്കർ ആലപിച്ച പുതിയ ഗാനം ജനഹൃദയങ്ങളിലേക്ക്

1
138

പാടുന്ന പാട്ടുകൾ എല്ലാം ഹിറ്റ് ആക്കുന്ന ഒരു ഗായകനാണ് കെ. എസ് ഹരിശങ്കർ. ജീവാംശമായ്, പവിഴമഴയെ തുടങ്ങിയ ഗാനങ്ങൾ മലയാളികൾ അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല. ഇപ്പോഴിതാ ഹരിശങ്കർ പാടിയ മറ്റൊരു ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.


പക്ഷെ ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഇത് ഒരു സിനിമ ഗാനമല്ല; മറിച്ച് ഒരു ഷോർട് ഫിലിമിലെ ഗാനമാണ്. അക്കരെ നിന്നൊരു എന്ന ഷോർട്ട് ഫിലിമിലെ ഹരിശങ്കർ പാടിയ അക്കരെ നിന്നൊരു പൂന്തോനി എന്ന് തുടങ്ങുന്ന ഗാനമാണ് ജനഹൃദയങ്ങളിൽ ഇടംപിടിച്ചുകൊണ്ടിരിക്കുന്നത്.ഒരു ഷോർട് ഫിലിം ആണെങ്കിലും സിനിമയുടെ വിഷ്വൽ ക്വാളിറ്റി ഉണ്ട് എന്നതാണ് ഈ കുഞ്ഞു പടത്തിന്റെ പ്രത്യേകത. ജിബിൻ ജോയ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഷോർട് ഫിലിംന്റെ ക്യാമറയും, എഡിറ്റിംഗും DIയും കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം കുമാറാണ്. ഈണവും വരികളും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഷമീം റഹ്മാൻ.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here