പ്രിയദർശന്റെ മരക്കാറിൽ ഭാഗമാകാൻ അൽഫോൻസ് പുത്രനും

0
58

മലയാളികൾ വളരെയധികം കാത്തിരിക്കുന്ന ഒരു സിനിമയാണ് മരക്കാർ; അറബിക്കടലിന്റെ സിംഹം. ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ മാസ്റ്റർ ക്രാഫ്റ്റെമെൻ എന്ന് അറിയപ്പെടുന്ന പ്രിയദർശൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കൂടെ സഹ നിർമ്മാതാക്കളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ സി. ജെ റോയിയും, മൂൺഷോട് എന്റർടൈൻമെൻസിന്റെ സന്തോഷ് ടി കുരുവിളയുമുണ്ട്. ഏകദേശം നൂറ് കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരു ആണ്. ബാഹുബലിയുടെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിലാണ് മരക്കാറിന്റെയും. പ്രൊഡക്ഷൻ ഡിസൈൻ ചെയ്യുന്നത്.


ഇപ്പോഴിതാ മറ്റൊരു വലിയ വാർത്ത വന്നിരിക്കുകയാണ്. നേരവും പ്രേമവും ഒക്കെ സംവിധാനം ചെയ്ത അൽഫോൻസ് പുത്രൻ മരക്കാറിന്റെ ഭാഗമാകുന്നു. മരക്കാറിന്റെ ട്രൈലർ എഡിറ്റ് ചെയ്യുന്നത് അൽഫോൻസ് പുത്രനാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇതിന് മുൻപ് പ്രിയദർശൻ തന്നെ സംവിധാനം നിർവഹിച്ച ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here