സിനിമയില്‍ തുണി കുറച്ച്‌ അഭിനയിച്ച്‌ അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ, അമല പോളിന് വിമര്‍ശനം

0
56

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുകള്‍ക്കിടയില്‍ നിന്നും അവധി എടുത്ത് ഇന്തോനേഷ്യയില്‍ സമയം ചിലവഴിക്കുകയാണ് നടി അമലാ പോള്‍. പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഇന്തോനേഷ്യയില്‍ എത്തിയ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ടോപ്ലെസ്സായി ബാത് ടബ്ബില്‍ കിടക്കുന്ന അമലയുടെ ചിത്രങ്ങളാണ് താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പൂക്കള്‍ നിറച്ച ബാത്ത്ടബ്ബില്‍ താരം ഹീലിംഗ് ബാത്ത് എടുക്കുന്നതിന്റെ ചിത്രങ്ങളാണിത്. ഒഴുകുന്ന അരുവിയുടെ കരയിലുള്ള തുറന്ന ബാത്ത്ടബ്ബിലിരുന്ന് കാഴ്ചകള്‍ കാണുന്ന അമലയാണ് ഒരു ചിത്രത്തിലുള്ളത്. മറ്റൊന്നില്‍ ക്യാമറയിലേക്ക് നോക്കുന്ന താരമാണുള്ളത്. നിമിഷങ്ങള്‍ക്കകം അമലയുടെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.

അതേസമയം ചിത്രത്തിനെതിരെയും പലരും രംഗത്തെത്തുന്നുണ്ട്. സിനിമയില്‍ തുണി കുറച്ച്‌ അഭിനയിച്ച്‌ അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്നായിരുന്നു പലരുടെയും കമന്റുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here