പിറന്നാള്‍ വസ്ത്രത്തില്‍ സുന്ദരിയായി അമല പോള്‍; ഇന്തോനേഷ്യന്‍ വെക്കേഷന്റെ ചിത്രങ്ങള്‍ വൈറല്‍

0
56

തെന്നിന്ത്യയിലെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് അമല പോള്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം മുന്നോട്ടുപോവുകയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ 27ാം ജന്മദിനമായിരുന്നു. ഇന്തോനേഷ്യയിലാണ് താരം ഹിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോള്‍ ആരാധകര്‍ക്കായി യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

26നായിരുന്നു താരത്തിന്റെ ജന്മദിനം. പിറന്നാള്‍ വസ്ത്രം അണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. ഇളം വയലറ്റ് നിറത്തിലുള്ള സ്യൂട്ടാണ് താരത്തിന്റെ വേഷം. കടല്‍ത്തീരത്ത് ആഞ്ഞടിക്കുന്ന തിരയെനോക്കി പാറയില്‍ ചിരി നില്‍ക്കുന്ന ചിത്രമാണ് അമല പോള്‍ പങ്കുവെച്ചിരിക്കുന്നത്. ‘സന്തോഷമുണ്ടാകുന്നത് ഇങ്ങനെയാണ്. സൂര്യനും കടലും ഞാനും. എല്ലാവരും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നു. ബര്‍ത്ത്‌ഡേ ഡ്രസ്’ മാജ്ക്, ബെസ്റ്റ് ബര്‍ത്ത്‌ഡേ എന്നീ ഹാഷ്ടാഗിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സണ്‍ കിസ്സസ് സണ്‍ഷൈന്‍ എന്ന അടിക്കുറിപ്പില്‍ മറ്റൊരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അസ്തമയമാണ് ഇന്തോനീഷ്യയിലെ ന്യൂസ സെനിന്‍ഗനില്‍ കണ്ടത് എന്നാണ് താരം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് താരം വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നത്. യാത്രകളെ ഇഷ്ടപ്പെടുന്ന താരം തന്റെ യാത്ര ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.


LEAVE A REPLY

Please enter your comment!
Please enter your name here