”എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയ ചടങ്ങ്”: അമ്പിളിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ആദിത്യന്‍

0
50

കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അമ്പിളിദേവിയും ആദിത്യന്‍ ജയനും. ഇപ്പോള്‍ ഏഴാം മാസം ഗര്‍ഭിണിയാണ് അമ്പിളി. ഏഴാം മാസത്തിലെ ചടങ്ങുകളുടെ ചിത്രങ്ങള്‍ ആദിത്യന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുളള ഒരു ചെറിയ ചടങ്ങ് എന്ന കുറിപ്പോടെയാണ് ആദിത്യന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏഴാം മാസത്തിലെ പൊങ്കാലയും മധുരം കൊടുപ്പും അടക്കമുളള ചടങ്ങും കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ചില ആഗ്രഹങ്ങള്‍ തോന്നുമ്പോൾ തന്നെ നടത്തണമെന്നും അധികം സമയമില്ലെന്നും ആദിത്യന്‍ കുറിക്കുന്നു. ഗര്‍ഭകാലമായതിനാല്‍ അഭിനയരംഗത്ത് നിന്നും മാറിനില്‍ക്കുകയാണ് അമ്ബിളി. എങ്കിലും സോഷ്യല്‍മീഡിയയിലൂടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് അഭിനയരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍. 2019 ജനുവരി 25 ന് ആയിരുന്നു അമ്ബിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here