സൗബിൻ നായകനാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ടീസർ എത്തി

0
36

മലയാളികൾക്ക് ഇപ്പോൾ ഏറെ പ്രിയപ്പെട്ട നടനാണ് സൗബിൻ ഷാഹിർ. ഒരു ഹാസ്യ താരമായി തുടങ്ങി ഇപ്പോൾ ഒരു നായക നടൻ എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് അദ്ദേഹം. അതിനിടക്ക് സംവിധാനം ചെയ്ത പറവ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു.


അമ്പിളിക്ക് ശേഷം സൗബിൻ നായകനാകുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. നവാഗതനായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു എന്റർടൈനർ ആണ്
ചിത്രത്തിന്റെ ടീസർ ഇന്ന് കുഞ്ചാക്കോ ബോബനും ടോവിനോ തോമസും ചേർന്ന് പുറത്തിറക്കി. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 നവംബർ മാസത്തിൽ തീയറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here