ആമി ജാക്സനും ജോർജിനും ആൺകുഞ്ഞ് പിറന്നു; ചിത്രങ്ങൾ കാണാം

0
90

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ‘ഐ’ എന്ന തമിഴ് ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെട്ട നടിയാണ് ആമി ജാക്സൺ. പിന്നീട് തളിഴിൽ തന്നെ തങ്കമകൻ എന്ന ധനുഷ് ചിത്രത്തിൽ വേഷമിട്ടു. ശങ്കറിന്റെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ എന്തിരൻ 2.0യാണ് ആമി അഭിനയിച്ച അവസാന ഇന്ത്യൻ ചിത്രം.


ഗർഭിണിയായതിനെ തുടർന്ന് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു ആമി. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവമായ ആമി തന്റെ എല്ലാ കാര്യങ്ങളും അതിലൂടെ പങ്കുവക്കാറുണ്ട്. ജോർജ് ആണ് ആമിയുടെ ജീവിത പങ്കാളി. കാത്തിരിപ്പിനൊടുവിൽ ജോർജിനും ആമിക്കും ഒരു ആൺകുഞ്ഞ് പിറന്നു. കുട്ടിക്ക് പേരും ഇട്ടു; ആൻഡേഴ്സൺ. ആമി തന്നെയാണ് ചിത്രവും പേരുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here