മനോഹരം ഈ “ആൻഡ് ദി ഓസ്കാർ ഗോസ് റ്റു” റിവ്യു വായിക്കാം

0
53

സിനിമാക്കാരുടെ കഥകൾ പ്രമേയമായി മുൻപും ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ സലിം അഹമ്മദ്‌ ഒരുക്കിയ And the Oscar goes to എന്ന മനോഹരമായ സിനിമ പറയുന്നത് സിനിമാ മോഹിയായ ഒരു യുവാവിന്റെ കഥയാണെങ്കിലും ഇന്ന് വരെ കാണാത്തതും പരസ്യമാക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

ഓസ്കർ അവാർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഒരു മലയാള സിനിമയുടെ പി ആർ വർക്കുകളുമായി ബന്ധപ്പെട്ട് അതേ സിനിമയുടെ നിർമ്മാതാവ് കൂടിയായ ഇസഹാക് ഇബ്രാഹിം (ടോവിനോ തോമസ്) എന്ന ചെറുപ്പക്കാരന്റെ യാത്രയാണ് അനുഭവങ്ങളാണ് ഹൃദയത്തിൽ തൊടുന്ന ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് സലിം അഹമ്മദ്‌ എന്ന പ്രതിഭാധനനായ സംവിധായകൻ എത്തിക്കാൻ ശ്രമിച്ചിരിക്കുന്നത്. ആ ഉദ്യമത്തിൽ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു.


സാധരണ എന്ന പോലെ ഇസഹാക് ഒരു സിനിമ സ്വയം നിർമ്മിക്കാനും സംവിധാനം ചെയ്യാനും ഇറങ്ങിപ്പുറപ്പെടുന്നിടത്താണ് സിനിമ തുടങ്ങുന്നത്. അതിന് അയാൾക്ക്‌ അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധികളെ തരണം ചെയ്ത് മനോഹരമായ ഒരു സിനിമ അയാൾ തയ്യാറാക്കുകയും അതിന് അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ആ സിനിമ ഓസ്കർ അവാർഡിന് സമർപ്പിക്കാൻ അയാൾ നടത്തുന്ന യാത്രയുടെ നേർക്കാഴ്ചയാണ് And the oscar goes to എന്ന സിനിമയുടെ രണ്ടാം പകുതി.


മനോഹരമായ ഫ്രെയിമുകൾ കൂട്ടിയിണക്കി മധു അമ്പാട്ടിന്റെ ക്യാമെറ എന്നത്തേയും പോലെ ഗംഭീരം. സിനിമാക്കാരുടെ കഥ പൊതുവെ സാധാരണക്കാരന് വലിയ താൽപ്പര്യമില്ലാത്ത കാര്യമാണ് (സിനിമ കണ്ടാൽ പോരേ അതിന് പിന്നിലെ കഥകൾ നമ്മളെന്തിനറിയണം എന്ന രീതി) എങ്കിലും ഇത് ഏതൊരു സാധാരണക്കാരനും കുടുംബസമേതം പോയി കണ്ട് ആസ്വദിക്കാം. കാരണം ഇത് മനോഹരമായ ഒരു കുടുംബ ചിത്രം കൂടിയാണ്.

റേറ്റിംഗ് : 3.5/5

LEAVE A REPLY

Please enter your comment!
Please enter your name here