ക്രിസ്തു മതത്തില്‍ നിന്നും മുസ്ലിം മതത്തിലേക്ക്.. പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ ഒളിച്ചോട്ടവും… സത്യം വെളിപ്പെടുത്തി അഞ്ചു ജോസഫ്

1
1576

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നല്‍കിയ ഗായികയാണ് അഞ്ജു ജോസഫ്. 2011ല്‍ ഡോക്ടര്‍ ലൗ എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് സിനിമാ രംഗത്തേക്ക് അഞ്ജു ചുവടുവച്ചത്. ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ഏറെ ശ്രദ്ധേയമായിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗര്‍ നാലാം സീസണില്‍ തേര്‍ഡ് റണ്ണര്‍ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികള്‍ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയര്‍ ബ്രേക്കായി. പിന്നീട് സംഗീതത്തില്‍ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും പ്രേക്ഷകര്‍ അഞ്ജുവിനെ കണ്ടു.

ബാഹുബലിയുടെ അക്കാപ്പെല്ല കേട്ടിട്ട് കീരവാണി നേരിട്ട് ഫോണ്‍ വിളിച്ചത് തന്നെ ഞെട്ടിച്ചെന്ന് അഞ്ജു പറയുന്നു. അഞ്ജു ആലപിച്ച് യൂട്യുബ് ഹിറ്റായ മേലേ മേലേ മാനം എന്ന പാട്ടിന്റെ കവറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ടായിരുന്നു. അത് അഞ്ജുവിന്റെ കുട്ടിയാണെന്ന് പലരും കരുതി. പലരും ഇക്കാര്യം ചോദിക്കുകയും ചെയ്തു. അത് തെറ്റിധാരണയാണെന്നും അഞ്ജു പറയുന്നു. അഞ്ചു വര്‍ഷം പ്രേമിച്ചാണ് നാലു വര്‍ഷം മുമ്പ് അനൂപ് എന്ന തൃശൂര്‍ക്കാരനെ അഞ്ജു വിവാഹം ചെയ്തത്.

അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ജോണ്‍ ഒരു സ്വകാര്യ ചാനലില്‍ പ്രൊഡ്യൂസര്‍ ആണ്. ഇപ്പോള്‍ ഇരുവരും എറണാകുളത്താണ് താമസിക്കുന്നത്. ഞങ്ങള്‍ക്ക് ഇതുവരെ കുട്ടികള്‍ ആയിട്ടില്ലെന്നും അഞ്ജു.
കല്യാണത്തിന് മുന്‍പ് തനിക്കെതിരെ പ്രചരിച്ച ഗസ്സിപ്പുകള്‍ ഇപ്പോള്‍ തുറന്നു പറയുകയാണ് താരം. ആദ്യം മലേഷ്യയില്‍ ഒളിച്ചോടി പോയി എന്നായിരുന്നു കഥ. എന്നാല്‍ പിന്നെ എത്തിയ ഗോസിപ്പ് അതിനേക്കാളും ഭീകരമായിരുന്നു. ഞാന്‍ ക്രിസ്തു മതത്തില്‍ നിന്നും മുസ്ലിം മതത്തിലേക്ക് മാറി. അതും പൊന്നാനിയില്‍ പോയയാണ് ചെയ്തത് എന്നൊക്കെ ആയിരുന്നു. അതിനുശേഷം പള്ളിയിലൊക്കെ ആകെ പ്രശ്‌നമായി, അച്ഛനൊക്കെ വിളിച്ച് ചോദിച്ചിരുന്നു. ഗോസിപ്പുകള്‍ കുടിയതുകൊണ്ടായിരുന്നു ഇത്ര നേരത്തെ തന്റെ വിവാഹം നടന്നതെന്നാണ് അഞ്ചു പറയുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷവും ഗായികയെ പിന്തുടരുകയാണ് ഗോസിപ്പുകള്‍. കൂട്ടുകാരിക്കൊപ്പം തന്റെ യൂട്യൂബ് ചാനലില്‍ എത്തു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here