നിങ്ങളെ പോലെയുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് സന്തോഷത്തോടെ ജീവിച്ചിരിക്കുന്നത്; അനൂപ് ചന്ദ്രന്‍

0
18

സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ പ്രശംസിച്ച്‌ നടന്‍ അനൂപ് ചന്ദ്രന്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. സുഹൃത്തിന്റെ പിതാവിന് ആഞ്ജിയോഗ്രാം ചെയ്യാന്‍ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതാണ് അനൂപ് ചന്ദ്രനും കൂട്ടരും. സീരിയസായുള്ള പല രോഗികളെയും നോക്കി ഇവരുടെ അവസരം എത്തിയപ്പോള്‍ നേരം ഇരുട്ടി.

ക്ഷമയോടെ കാത്തിരുന്നവര്‍ക്കു മുന്നില്‍ വെളുപ്പിന് 2.30 മണിയായപ്പോള്‍ ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററിനകത്തു നിന്നും ഇറങ്ങി തങ്ങളുടെ മുന്നിലൂടെ കടന്നു പോയി. മുന്നില്‍ വന്നു നിന്ന ഒരു കൊച്ചു കുട്ടിയെ വരെ ലാളിച്ചാണ് അദ്ദേഹം കടന്നു പോയത്. ഡോക്ടര്‍ ജയപ്രകാശ് എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു. നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളതിനാലാണ് ഞങ്ങള്‍ ഇന്നും സന്തോഷത്തോടെ കഴിയുന്നത് . സുഹൃത്തിന്റെ അച്ഛന് ഭേദപ്പെട്ടു.

രാവിലെ ഏഴു മണിക്ക് കണ്ണുതിരുമ്മി നോക്കിയ അനൂപ് ചന്ദ്രന് മുന്നില്‍ അതേ ഡോക്ടര്‍ അന്നത്തെ റൗണ്ട്സിന്റെ തിരക്കുമായി വീണ്ടും. നിങ്ങളെ പോലെ ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്റ്റര്‍മാര്‍ ഉള്ളത് കൊണ്ടാണ് നമ്മളെ പോലുള്ളവര്‍ ജീവിച്ചിരിക്കുന്നത്. നന്ദി സര്‍, ഒരുപാടൊരുപാട് നന്ദി. ഡോക്‌ടറുടെ നല്ല മനസ്സിന് നന്ദി പറഞ്ഞു കൊണ്ടാണ് അനൂപ് ഈ വീഡിയോ അവസാനിപ്പിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.


Nandi sir nandi

Gepostet von Anoop Chandran am Donnerstag, 24. Oktober 2019

LEAVE A REPLY

Please enter your comment!
Please enter your name here