ഇരുപതോളം സിനിമകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: അനൂപ്‌ മേനോന്‍

0
354

സീരിയല്‍ രംഗത്താണ് അനൂപ്‌ മേനോന്‍ ആദ്യം സൂപ്പര്‍ താരമാകുന്നത്. നിരവധി മെഗാ സീരിയലുകളില്‍ നായക വേഷം ചെയ്ത അനൂപ്‌ മേനോന് സിനിമ മാത്രമായിരുന്നു പ്രധാന ലക്‌ഷ്യം. സിനിമയുമായി ചേര്‍ന്ന് നില്‍ക്കാന്‍ മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും അങ്ങനെ സീരിയലില്‍ നിന്ന് മാറി നില്‍ക്കണമെന്ന ചിന്ത ഒരു സമയത്ത് തനിക്ക് ഉണ്ടായിരുന്നുവെന്നും അനൂപ്‌ മേനോന്‍ പറയുന്നു.

‘സീരിയല്‍ നടന്മാരെ സിനിമയിലേക്ക് അംഗീകരിക്കാന്‍ വലിയ പ്രയാസമാണ്. മലയാളത്തില്‍ ഇരുപതോളം സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്.ആദ്യം വിളിച്ച്‌ വേഷമുണ്ടെന്നു പറഞ്ഞിട്ട് പിന്നീട് വേറെ എന്തെങ്കിലും പ്രശ്നം പറഞ്ഞു ഒഴിവാക്കും. അഭിനയം എന്നതിനപ്പുറം സിനിമയുമായി ചേര്‍ന്ന് നില്‍ക്കുകയായിരുന്നു ലക്ഷ്യം. അഭിനയതിലൂടെയും എഴുത്തിലൂടെയും എനിക്ക് ഇപ്പോള്‍ അത് സാധിക്കുന്നുണ്ട്. സീരിയല്‍ രംഗത്ത് ഒരുപാടു നായക വേഷങ്ങള്‍ അവതരിപ്പിച്ച നടനെന്ന നിലയ്ക്ക് സിനിമയില്‍ എന്നെ പോലെ ഇത്രയും വേഷങ്ങള്‍ ചെയ്യാനായ ഒരു നടന്‍ വേറെയുണ്ടാകുമെന്നു തോന്നുന്നില്ല.അത് എന്റെ വലിയ ഭാഗ്യമാണ്. ഞാന്‍ ഒരു അണ്‍ഫിറ്റ് ആക്ടര്‍ ആണ്. ഡാന്‍സ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ ഒന്നും എനിക്ക് അറിയില്ല. ഇപ്പോള്‍ ആദ്യമായി സിനിമാ സംവിധാനം ചെയ്യുന്നതിന്റെ ത്രില്‍ എനിക്കുണ്ട്/ പൃഥ്വിരാജ് നല്ല ഒരു സംവിധായനാകുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. രാജു എന്നോടും ഒരു തിരക്കഥ എഴുതി നല്‍കാമോ എന്ന് ചോദിച്ചിരുന്നു’.

LEAVE A REPLY

Please enter your comment!
Please enter your name here