പ്രേമത്തിലെ കുട്ടി സെലിന്‍ ഇവിടെയുണ്ട് ; ചിത്രം പങ്കുവെച്ച്‌ നടന്‍ ആന്റണി വര്‍ഗീസ്

0
8

പ്രേമം എന്ന സിനിമയിലൂടെ പുതുമുഖമായി മലയാള സിനിമയിലെത്തിയ നായികയാണ് മഡോണ സെബാസ്റ്റിന്‍. സെലിന്‍ ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഡോണ അവതരിപ്പിച്ചത്. സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച പെണ്‍കുട്ടിയേയും ആര്‍ക്കും മറക്കാനാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ‘കുട്ടി സെലിനൊ’പ്പമുള്ള ചിത്രം പുറത്തുവന്നിരിക്കുകയാണ്. നടന്‍ ആന്റണി വര്‍ഗീസാണ് കുട്ടി സെലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രേമം. മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ തന്നെ പൊളിച്ചെഴുതിയ ചിത്രം ഒരാളുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളായി സംഭവിക്കുന്ന പ്രണയമാണ് പറഞ്ഞത്.

പ്ലസ്ടുവിന് പഠിക്കുമ്ബോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ മറ്റൊരുത്തന്‍ തട്ടിയെടുക്കുകയും പിന്നീട് ഡിഗ്രീ അവസാന വര്‍ഷം കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി വരുന്ന അധ്യാപികയോട് ജോര്‍ജിന് തോന്നുന്ന പ്രണയം ഒരു ദുരന്തത്തില്‍ അവസാനിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ പ്രണയിനിയുടെ അനിയത്തിയുമായുള്ള പ്രണയം പൂവണിയുന്നു. എന്നതായിരുന്നു കഥയുടെ പ്രേമയം.


LEAVE A REPLY

Please enter your comment!
Please enter your name here