‘പരസ്പരം ഫോളൊ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു, ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രം’; അനുപമ പരമേശ്വരന്‍

0
78

ഇന്ത്യയുടെ പെയ്‌സ്‌ ബൗളര്‍ എന്ന വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് ജസ്പ്രീത് ബുമ്ര. ബുമ്ര ട്വിറ്ററില്‍ ഫോളൊ ചെയ്യുന്ന ഏക നടിയായിരുന്നു അനുപമ പരമേശ്വരന്‍. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കിയിരുന്നു. ഒടുവില്‍ ബുമ്ര അനുപമയെ അണ്‍ഫോളൊ ചെയ്യുന്നത്‌ വരെയെത്തി കാര്യങ്ങള്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്.

പക്ഷെ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുടന്നത്.

‘ഇന്ത്യയിലെ ഏറ്റഴും വേഗതയേറിയ ബൗളര്‍മാരിലൊരാള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നും ഇല്ല. സുഹൃത്തുക്കള്‍ ആയതുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷെ ആളുകള്‍ അതിനെ മറ്റൊരു വിധത്തിലാക്കി. എന്റ ചിത്രങ്ങളോട് ചേര്‍ന്ന് ബുമ്ര എന്ന് പറഞ്ഞ് പോസ്റ്റിടുക, ബുമ്രയുടെ പേജില്‍ എന്റെ പേര് ചേര്‍ത്ത് കമന്റിടുക തുടങ്ങിയ രീതികള്‍ തീര്‍ത്തും വിഷമമായി.

ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഉണ്ട്. സൗഹൃദവുമായി അത് കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലല്ലോ. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അതൊന്നും ചിന്തിക്കില്ല. പരസ്പരം ഫോളൊ ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്ക് അനുപമയെ നിരാശപ്പെടുത്തി ബുമ്ര അണ്‍ഫോളൊ ചെയ്തു എന്നായി. ഞങ്ങള്‍ രണ്ടും ഇതിനെക്കുറിച്ചൊന്നും ഒട്ടും ബോതേര്‍ഡ് അല്ല. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല’ അനുപമ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here