ഭര്‍ത്താവിന്റെ അലമാരയില്‍ നിന്നും വസ്ത്രങ്ങള്‍ മോഷ്‌ടിക്കുന്നതാണ് ഇഷ്ടമെന്ന് അനുഷ്ക

0
22

ഭൂട്ടാനിലെ തണുത്ത മലനിരകളില്‍ അനുഷ്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും ഹൈക്കിങ് നടത്തുമ്ബോള്‍, അനുഷ്കയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. അടുത്തിടെ, വോഗ് ഇന്ത്യയ്ക്കായി ഫോട്ടോഷൂട്ട് നടത്തിയ നടി തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വസ്ത്രങ്ങളോടുള്ള പ്രിയത്തെപ്പറ്റിയും തുറന്നു പറഞ്ഞു.

തന്റെ അഭിമുഖത്തില്‍, ഭര്‍ത്താവിന്റെ അലമാരയില്‍ നിന്ന് പലപ്പോഴും വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതായി അവര്‍ വെളിപ്പെടുത്തി. അവ ധരിക്കുമ്ബോള്‍ തനിക്കു സന്തോഷം ലഭിക്കാറുണ്ടത്രെ. “ഞാന്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വാര്‍ഡ്രോബില്‍ നിന്ന് ധാരാളം വസ്ത്രങ്ങള്‍ കടമെടുക്കുന്നു, കൂടുതലും ടി-ഷര്‍ട്ടുകള്‍ ആണ്. ചിലപ്പോള്‍ ഞാന്‍ ജാക്കറ്റുകള്‍ എടുക്കും. ഞാന്‍ അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്ബോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം തോന്നുന്നു,” അനുഷ്ക മാസികയോട് പറഞ്ഞു.

2017ല്‍ ഇവരുടെ വിവാഹം കഴിഞ്ഞ ശേഷം ഇരുവരും തമ്മിലെ സ്നേഹ നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. വിരാട് ഒപ്പം ഉണ്ടെങ്കില്‍ താന്‍ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here