ആശീര്‍വാദ് സിനിമാസ് ഇനി ചൈനീസ് ചിത്രങ്ങളും നിര്‍മ്മിക്കും

0
116

ആശിര്‍വാദ് സിനിമാസ് ചൈനീസ് ചിത്രങ്ങള്‍ നിര്‍മ്മിക്കും. യേശുദാസ് വില്യം. നോട്ടിക്കല്‍ ടൈംസ് കേരള. വിനോദ വ്യവസായത്തില്‍ ലോകോത്തര ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി ആശിര്‍വ്വാദ് സിനിമാസ് മാറുന്നു. കഴിഞ്ഞ ആഴ്ച ചൈനീസ് സംരംഭകരുമായി ആശീര്‍വാദ് സിനിമാസ് കരാറിലേര്‍പ്പെട്ടതോടെ വിദേശചിത്രങ്ങളുടെ നിര്‍മ്മാണ ഘട്ടത്തിലേക്കും കടന്നു. രണ്ടായിരത്തില്‍ മോഹന്‍ലാലിന്റെ ആശിര്‍വാദത്തോടെ മലയാളസിനിമയില്‍ നരസിംഹം നിര്‍മ്മിച്ചു കൊണ്ടാണ് ആശിര്‍വാദ് സിനിമാസിന്റെയും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും തുടക്കം.

രണ്ടു പതിറ്റാണ്ടു കൊണ്ട് ആശിര്‍വ്വാദ് സിനിമാസ് കൈവരിച്ച നേട്ടം മലയാളസിനിമയുടെ ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്നു. മോഹന്‍ലാല്‍ ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാറായി അഭിനയിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചൈനീസ് ഭാഷയില്‍ത്തന്നെ റിലീസ് ചെയ്തുകൊണ്ടണ് ആശിര്‍വാദ് സിനിമാസ് അന്തര്‍ദ്ദേശീയ തലത്തില്‍ ആദ്യ ചുവടുവെക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകനായ പ്രിയദര്‍ശന്‍ സാക്ഷാത്കരിക്കുന്ന ചിത്രം ഇതിനോടകം തന്നെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നു വരുന്ന ബറോസ് ആണ് ലോക വ്യപകമായി ആശീര്‍വാദ് സിനിമാസ് റിലീസ് ചെയ്യുവാനായി ഒരുക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂര്‍ നോട്ടിക്കല്‍ ടൈംസിനോട് പറഞ്ഞു.

മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം സംവിധാനവും നിര്‍വ്വഹിക്കുന്ന ബാറോസ് അത്ഭുതസിനിമയാണന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ചിത്രത്തിന് ക്രിയേറ്റീവ് സപ്പോര്‍ട്ടുമായി മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ ലോക സിനിമയില്‍ത്തന്നെ വിസ്മയമായ ജിജോയുമുണ്ട്. നിധി കാക്കുന്ന ഭൂതമാണ് ഈ ചിത്രത്തിലെ കേന്ദ്ര ബിന്ദുവെന്ന് ആന്റണി പറഞ്ഞു. ലുസിഫറിന്റെ തുടര്‍ച്ചയായി വരുന്ന എമ്പുരാനാണ് പിന്നീട് നിര്‍മ്മാണ ഘട്ടത്തിലുള്ള മറ്റൊരു പ്രോജക്ട്.അന്തര്‍ദ്ദേശീയ തലത്തില്‍ ചൈനീസ് കൗണ്ടര്‍ പാര്‍ട്ടുമായി ചേര്‍ന്ന് അവരുടെ ഭാഷയില്‍ സിനിമ നിര്‍മ്മിക്കുവാന്‍ ധാരണയായിട്ടുണ്ട്. കഥകളും തീം തുടങ്ങിയതൊക്കെ നമ്മുടേതായിരിക്കും.

അവിടുത്തെ താരങ്ങള്‍, ചിത്രീകരണം രണ്ടുരാജ്യങ്ങളിലും ഉണ്ടാവും. കൊച്ചിയില്‍ ആശിര്‍വാദ് സിനിമാസിന്റെ കോര്‍പറേറ്റ് ഓഫീസ് വിപുലമായ സംവിധാനങ്ങളോടെ സജ്ജമാവുകയാണ്. പ്രോജക്ട് ഡിസ്‌കഷനും, പ്രിവ്യു തീയ്യറ്ററുമുള്‍പ്പടെ തികച്ചും ഹോളിവുഡ്ഡ് നിര്‍മ്മാണക്കമ്പനികളുടെ നിലവാരത്തിലാണ് സംവിധാനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here