3 ഹിറ്റിന് സിനിമകൾക്ക് ശേഷം ആസിഫിന്‍റെ അടുത്ത ചിത്രം ” OP.160/18 കക്ഷി അമ്മിണിപ്പിള്ള “ജൂൺ 28-ന്

0
374

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയുടെ OP.160/18 കക്ഷി അമ്മിണിപ്പിള്ള വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്നു. ആസിഫ് അലിയുടെ മറ്റേത് സിനിമകള്‍ക്കും ലഭിക്കാത്ത പ്രമോഷനും ഹൈപ്പുമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനകം തന്നെ ഇതിലെ ട്രൈലറുകളും പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. നവാഗതനായ ദിൻജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് മിർമിക്കുന്നത്.


അഹമ്മദ് സിദ്ധിഖ് ബേസിൽ ജോസഫ് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഷിബില എന്നിവർ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളിത്തില്‍ 120ല്‍ പരം സ്ക്രീനില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇഷ്കിന് ശേഷം E4 Entertainment ആണ് തീയേറ്ററില്‍ എത്തിക്കുന്നത്. സുധീഷ്, വിജയരാഘവൻ, നിർമ്മൽ പാലാഴി, ശ്രീകാന്ത് മുരളി, മാമുക്കോയ, സുടാനി ഫെയിം ലുക്ക്മാൻ, ശിവദാസ് കണ്ണൂർ, ശിവദാസ് പറവൂർ, സരയൂ, സരസ ബാലുശ്ശേരി, പോളി, ഷെെനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. പ്രദീപൻ മഞ്ഞോടി ഇത്തിരി അറിയപ്പെടുന്ന വക്കീലും ഒത്തിരി അറിയപ്പെടുന്ന പ്രാദേശിക രാഷ്ട്രീയ നേതാവുമാണ്. വിവാഹിതനാണ് . രാഷ്ട്രീയത്തിൽ ഉന്നത വിശ്വാസത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസ്സൊന്നുമില്ല.


എങ്ങനെയെങ്കിലും പയറ്റി തെളിയാൻ അവസരത്തിനായി നിൽക്കുമ്പോൾ വക്കീൽ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്സ് പ്രദീപന് ലഭിക്കുന്നത്. അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റേടുക്കുന്നു. വെറും നിസ്സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തിൽ ബോധപൂർവ്വം എത്തിക്കുന്നു. അതോടെ ഈ കേസ്സും പ്രദീപും ചർച്ചാവിഷയമാകുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മൂഹുർത്തങ്ങളാണ് ഒ പി 160/18 കക്ഷി അമ്മണിപ്പിള്ള ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

അനിമേഷൻ ഡയറക്ടറും വിഷ്വൽ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമായ ദിൻജിത്ത് അയ്യത്താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രദീപായി ആസിഫ് അലിയും അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും അഭിനയിക്കുന്നു. നിമിഷയായി പുതുമുഖം അശ്വതി മനോഹരനും ഷംസുവായി ബേയ്സിൽ ജോസഫും പ്രകാശനായി സുധീഷും വേഷമിടുന്നു.


സനിലേഷ് ശിവൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായൺ എന്നിവരുടെ വരികൾക്ക് എബി സാം, അരുൺ മുരളിധരർ എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്ത് കരുണാകരൻ, പ്രൊജക്റ്റ് ഡിസെെനർ-ഷാഫി ചെമ്മാട്, കല-ത്യാഗു തവന്നൂർ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പരസ്യക്കല-യെല്ലൊ ടൂത്ത്, എഡിറ്റർ-സൂരജ് ഇ എസ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹരീഷ്, അസോസിയേറ്റ് ഡയറക്ടർ-സെബാസ്റ്റ്യൻ ചാക്കോ, അസിസ്റ്റന്റ് ഡയറക്ടർ-ഉണ്ണി സി, രാഹൂൽ ഇ എസ്സ്,രജിൻ കെ സി, രജീഷ് രാജ്, തലീഷ് ബാബു, ഫിനാൻസ് കൺട്രോളർ-ബിബിൻ സേവ്യർ, ഓഫീസ്സ് നിർവ്വഹണം-സിബിൻ ഡേവീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ, വാർത്താ പ്രചരണം-എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here