അല്‍പ്പം തടി വച്ചൂന്നല്ലാതെ യാതൊരു മാറ്റവും ഇല്ലപ്പാ… ചിത്രം പങ്കുവച്ച്‌ അവതാരിക അശ്വതി ശ്രീകാന്ത്

0
21

അവതാരകര്‍ക്കിടയില്‍ പൊതുവെ കാണുന്ന പതിവ് ബഹളങ്ങളില്‍ നിന്നും വ്യത്യസ്തമായി അവതാരകയുടെ വേഷത്തില്‍ ശ്രീത്വമുള്ള മുഖവുമായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ആളാണ് അശ്വതി ശ്രീകാന്ത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും തന്റെ വിശേഷങ്ങള്‍ പങ്കുവച്ച്‌ അശ്വതി എത്താറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവച്ച തന്റെ ഒരു പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിച്ചപ്പോള്‍ കൂട്ടുകാരികളായ റോസ്മിക്കും ലക്ഷ്മിക്കും ഒപ്പം എടുത്ത തന്റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘അല്‍പ്പം തടി വച്ചൂന്നല്ലാതെ യാതൊരു മാറ്റവും ഇല്ലപ്പാ’, ‘നിങ്ങളുടെ നിഷ്ക്കളങ്കമായ നോട്ടം ഇന്നും അതേ പോലെ തന്നെയുണ്ട്’, ‘റോസ്മിയും ലക്ഷ്മിയും ഒക്കെ എങ്ങനെ സഹിച്ചൂന്ന് ആലോചിക്കുവാ’ തുടങ്ങി ഒട്ടനവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here