ഷോർട് ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്ന് കമന്റ് ഇട്ട ആളാണ് ഇന്ന് തെന്നിന്ത്യൻ സൂപ്പർ സംവിധായകൻ

0
70

രാജാറാണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ആളാണ് അറ്റ്ലി. ആദ്യ സിനിമയിൽ നയൻതാരയെ പോലെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടിയെ നായികയാക്കാൻ അറ്റ്ലിക്ക് കഴിഞ്ഞു. അതിന് മുൻപ് ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. രാജാറാണിക്ക് ശേഷം അറ്റ്ലി തലപതി വിജയിയെ നായകനാക്കി തെരി എന്ന ചിത്രം ചെയ്തു, അതിനടുത്ത ചിത്രവും വിജയിയെ വച്ച് ചെയ്തു; മെർസൽ. രണ്ടും സൂപ്പർഹിറ്റ് ആയി. ഇപ്പോഴിതാ വിജയ്-അറ്റ്ലി കോംബോയിലുള്ള മൂന്നാം ചിത്രമായ ബിഗിൽ റിലീസിനൊരുങ്ങുകയാണ്.


അറിയപ്പെടുന്ന സംവിധായകൻ ആകുന്നതിനു മുൻപ് ഒരു കാലമുണ്ടായിരുന്നു അറ്റ്ലിക്ക്. അന്ന് അദ്ദേഹം ഷോർട് ഫിലിംസ് ഒക്കെ ചെയ്യുന്നു. എന്നിട്ട്‌ യൂട്യൂബിലെ വീഡിയോകളുടെ അടിയിൽ തന്റെ അടുത്ത ഷോർട് ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ കോണ്ടാക്റ്റ് ചെയ്യണം എന്ന് കമന്റ് ചെയ്യുമായിരുന്നു. അന്ന് തന്റെ ഒരു ഷോർട് ഫിലിമിന് വേണ്ടി പ്രൊഡ്യൂസറെ അന്വേഷിച്ച് നടന്ന ആ സംവിധായകൻ, ഇന്ന് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരുടെ ലിസ്റ്റിലെ ആദ്യ മൂന്ന് പേരിൽ ഒരാളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here