റിട്ടയേർഡ് ഹവിൽദാർ ആയി പ്രത്വിരാജും എസ്ഐ ആയി ബിജു മേനോനും; അയ്യപ്പനും കോശിയും ഷൂട്ടിംഗ് തുടങ്ങി

0
13

അനാർക്കലി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് പ്രശംസകൾ നേടിയെടുത്ത സംവിധായകനാണ് സച്ചി. 2015ൽ ആണ് അനാർക്കലി റിലീസ് ആയത്. ഇപ്പോഴിതാ നാല് വർഷത്തിന് ശേഷം സച്ചി സംവിധാനം നിർവഹിക്കുന്ന രണ്ടാം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. പ്രിത്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങൾ ആവുന്ന ചിത്രത്തിന്റെ പേര് അയ്യപ്പനും കോശിയും എന്നാണ്. ചിത്രത്തിൽ റിട്ടയേർഡ് ഹവിൽദാർ അയ്യപ്പനായിട്ടാണ് പ്രിത്വിരാജ് എത്തുന്നത്; ബിജു മേനോൻ ആകട്ടെ അട്ടപ്പാടി സ്റ്റേഷനിലെ എസ്ഐ ബിജുവും. ഗോൾഡ് കോയിൻ മോഷൻ പിക്ചർസ് നിർമ്മിക്കുന്ന ചിത്രം 2020 ജനുവരി ഫെബ്രുവരി മാസങ്ങളിലായി തീയറ്ററുകളിൽ എത്തും. അയ്യപ്പനും കോശിയും ഒരു ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ജെയ്ക്സ് ബിജോയ്‌ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.


പൃഥിവിരാജിന്റെ അടുത്തതായി റിലീസ് ആവാൻ പോകുന്ന സിനിമ ഡ്രൈവിങ് ലൈസൻസ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here