15 ലക്ഷം എന്റെ മുത്തിന്റെ വിലയാണ് ; കരൾ രോഗത്തിൽ പിടഞ്ഞു ഒരു കുഞ്ഞു കുട്ടി വായിച്ചിട്ട് ഷെയർ ചെയ്യൂ…

0
500

വായു സഞ്ചാരം അധികം കടന്നു ചെല്ലാത്ത അടച്ചു കെട്ടിയ മുറി. അതിലേക്ക് വെളിച്ചം അരിച്ചിറങ്ങാൻ ആകെയുള്ളത് ഒരു ജനാലയാണ്. ജനലഴികളിൽ മുഖം ചേർത്തിരുന്ന് പുറത്തെ പൂച്ചയോടും കോഴികളോടും കിന്നാരം പറയുകയാണ് കുഞ്ഞ് പ്രാർത്ഥന. കളിച്ചും കിന്നാരം പറഞ്ഞും നേരമൊട്ടു കഴിഞ്ഞപ്പോൾ പിന്നെ അവൾക്ക് പുറത്തേക്കിറങ്ങാനുള്ള വാശിയായി. നടപ്പില്ലെന്ന് കണ്ടപ്പോൾ കരഞ്ഞ് കണ്ണുകള്‍ കലങ്ങുന്നത് വരെയെത്തി കാര്യങ്ങൾ.

ഈ കാഴ്ചകളെല്ലാം കണ്ട് അമ്മ റോഷിയക്കും അച്ഛൻ അഖിലിനും കരയാൻ മാത്രമേ ആകുമായിരുന്നുള്ളൂ. വെയിൽ ചില്ലുകൾ ഏൽക്കാതെ അടച്ചു കെട്ടിയ നാലു ചുമരുകൾക്കുള്ളിൽ തങ്ങളുടെ കുഞ്ഞിനെ തളച്ചിടാൻ മനസു വന്നിട്ടല്ല. വിധി അവരുടെ പൈതലിന് സമ്മാനിച്ചത് അങ്ങനെയൊരു വേദനയാണ്. പിടിപ്പെട്ട മഹാരോഗത്തിന്റെ പേരിൽ ഒന്ന് പുറത്തിറങ്ങാനാകില്ല. കാറ്റും കോളും മഴയും വെയിലുമൊന്നും ആ ഇളം ശരീരത്തിൽ തട്ടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അവളുടെ ജീവൻ തന്നെ എടുക്കാൻ പാകത്തിലുള്ള കൊടിയ ഇൻഫെക്ഷനിലേക്കായിരിക്കും ആ കുഞ്ഞ് ചെന്നെത്തുന്നത്.

കളിചിരിയും കൊഞ്ചലുമായി നടക്കേണ്ട ആ ഒമ്പത് മാസക്കാരി പൈതലിന് വിധി നൽകിയ വേദനയെന്തായിരിക്കും. ജീവിതത്തിനും മരണത്തിന്റേയും നൂൽപ്പാലത്തിനിടയിലൂടെ പിടഞ്ഞു ജീവിക്കാൻ മാത്രം ആ കുരുന്ന് നേരിടുന്ന പരീക്ഷണം എന്തായിരിക്കും. അതറിഞ്ഞാൽ വിധിയെ അറിയാതെയെങ്കിലും നാം പഴിച്ചു പോകും.

എറണാകുളം പള്ളുരുത്തി സ്വദേശികളായ അഖിലിനും റോഷിയയ്ക്കും ദൈവം നൽകിയ കണ്മണി. പരിമിതികളും പരാധീനതകളും നിറഞ്ഞ ആ കുഞ്ഞ് ജീവിതത്തിലെ സന്തോഷച്ചിരിയായിരുന്നു ആ പൈതൽ. അവളുടെ കളിചിരികളും കൊഞ്ചലും മാത്രം നിറഞ്ഞു നിന്ന നല്ല കാലം പോയ്മറഞ്ഞത് അതിവേഗമായിരുന്നു. കൃത്യമായി പറഞ്ഞാൽ അവൾക്ക് ചോറൂണ് നൽകിയ ദിവസമാണ് പ്രാർത്ഥന മോൾക്കും ഞങ്ങൾക്കും ഇടയിലെ ഒടുവിലത്തെ സന്തോഷ നിമിഷം.

ദിനമൊട്ടു കഴിഞ്ഞു പോയപ്പോൾ അവളുടെ കണ്ണിണകളിൽ ഒരു മഞ്ഞനിറം കാണായി. നിർത്താതെയുള്ള കരച്ചിലും ഭക്ഷണം കഴിക്കാതെയുള്ള വാശിയും കണ്ടപ്പോൾ ആദ്യം കാര്യമാക്കിയില്ല. നാളൊന്നു കഴിഞ്ഞപ്പോൾ അവളുെട കുഞ്ഞി വയർ വലുതായി. ഇതോടെ അഖിലിന്റേയും റോഷിയയുടേയും സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. അരുതാത്തതൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ അവർ ആശുപത്രിയിലേക്ക് വണ്ടി കയറിയത് പിന്നീട്. ടെസ്റ്റുകളും പരിശോധനകളും സൂചിമുനകളും ആവോളം ആ ശരീരത്തിൽ കയറിയിറങ്ങി. നെഞ്ചിടിപ്പിന്റേയും പ്രാർത്ഥനയുടേയും നിമിഷങ്ങൾ. ഒടുവിൽ എല്ലാം വിഫലമാക്കി ഡോക്ടറുടെ ആ അറിയിപ്പ് വന്നു.

‘നിങ്ങളുടെ കുരുന്നിന് ഗുരുതരമായ കരൾ രോഗമാണ്. മരുന്നിലും മന്ത്രത്തിലും ടെസ്റ്റിലുമൊന്നും ഈ കുഞ്ഞിന്റെ ജീവൻ പിടിച്ചു നിർത്താനാകില്ല. അടിയന്തര കരൾ മാറ്റ ശസ്ത്രക്രിയയല്ലാതെ ജീവൻ പിടിച്ചു നിർത്താൻ മറ്റൊരു മാർഗവുമില്ല. അതിന് ചെലവാകുന്ന തുക പതിനഞ്ച് ലക്ഷം രൂപയാണ്. ഉടനേ എന്തെങ്കിലും ചെയ്യണം, അല്ലെങ്കിൽ…–മുഴുമിക്കാത്ത ഡോക്ടറുടെ വാക്കുകളിൽ അപകട സൂചനയുണ്ടായിരുന്നു.

അന്ന് തൊട്ടിന്നു വരെ ആശുപത്രിയും വീടും മാത്രമായി കുഞ്ഞ് പ്രാർത്ഥനയുടെ ജീവിതം. മരുന്നും ടെസ്റ്റുകളും ആ കുഞ്ഞ് ശരീരത്തെ തളർത്തിയിരിക്കുന്നു. ആഴ്ന്നിറങ്ങുന്ന സൂചിമുനകളിൽ പിടയുകയാണ് ആ പൈതൽ. ഓരോ ദിനം കഴിയുന്തോറും അവളുടെ വയർ വീർത്ത് പൊട്ടുമാറ് വലുതായിക്കൊണ്ടേയിരിക്കുന്നുവെന്ന് അച്ഛൻ അഖിൽ പറയുന്നു.

‘സാധാരണ ബസ് കണ്ടക്ടറാണ് ഞാന്‍. ‍ഞങ്ങളെപ്പോലുള്ളൊരു കുടുംബത്തിന്റെ സ്വപ്നങ്ങളിൽ പോലും പതിനഞ്ച് ലക്ഷം രൂപയെത്തില്ല. ഒരു വശത്ത് എന്റെ കുഞ്ഞിന്റെ ജീവൻ. മറുവശത്ത് അവളുടെ ജീവന്റെ വിലയായ പതിനഞ്ച് ലക്ഷം രൂപ. എന്ത് ചെയ്യണമെന്ന് നിശ്ചയമില്ല. നേരാം വണ്ണം ഭക്ഷണം കഴിച്ചിട്ടു പോലും ദിവസങ്ങളായി. അവളിങ്ങനെ ജീവനു വേണ്ടി പിടയുമ്പോൾ, ഞങ്ങളെങ്ങനെയാണ് സ്വസ്ഥമായി ജീവിക്കുന്നത്’. – വേദനയോടെ അഖിലിൻറെ വാക്കുകൾ.

പ്രതീക്ഷകൾ അറ്റ് പോയിരിക്കുന്ന ഈ നിമിഷത്തിൽ ഈ നിർദ്ധന ദമ്പതികൾ ഇനി ഉറ്റുനോക്കുന്നത് കരുണ വറ്റാത്ത ഹൃദയങ്ങളിലേക്കാണ്. പതിനഞഞ്ച് ലക്ഷം രൂപ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ കനിവിന്റെ കവാടം തുറന്ന് ആരെങ്കിലും എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. അവർ ഇപ്പോഴും കാത്തിരിക്കുകയാണ്, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്ന കാവൽ മാലാഖമാരുടെ വരവിനായി.

LEAVE A REPLY

Please enter your comment!
Please enter your name here