ബിബിൻ ജോർജ് നായകനും, കഥാകൃതായും നമ്മൾ കണ്ടിട്ടുണ്ട് ; എന്നാൽ ഇതാ ഗായകനായിരിക്കുന്നു വീഡിയോ കാണാം

0
54

നമ്മുടെ ബിബിൻ ജോർജ് നന്നായി സ്ക്രിപ്റ്റ് എഴുതും ,അഭിനയിക്കും എന്നൊക്കെ നമ്മക്കെല്ലാർക്കും അറിയാം പക്ഷെ ഇത്ര നന്നായി പാടും എന്ന് ഇപ്പോഴാ അറിഞ്ഞത്. ചിത്രത്തിൽ ബിബിൻ പാടിയ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നിനക്കായ് ഞാന്‍ പാട്ടുപാടുമ്പോള്‍…’ എന്നു തുടങ്ങുന്ന പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. 96 ലൂടെ പ്രേക്ഷകർ ഏറ്റടുത്ത ഗൗരി കിഷനും ബിബിന്‍ ജോര്‍ജുമുള്ള പ്രണയ ഗാനംമാണ് പുറത്തിറങ്ങിയത് . ഒരു കാലത്ത് മഹാരാജാസിൽ അബിൻരാജ് എന്ന സഹപാഠി എഴുതി കുട്ടികൾ പാടി നടന്ന ഗാനമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. പാട്ടിനു സംഗീതം നൽകിയത് ഗോപി സുന്ദറാണ്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നമിത പ്രമോദാണ് നായികാ . ഈ കോമഡിയും പ്രണയവും ഒത്തു ചേർന്ന് എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here