ബിഗ്‌ബോസ്സിൽ എത്തിയതോടെ അവൻ മറ്റൊരുത്തിയെ പ്രേമിച്ച് എന്നെ ചതിച്ചു !

0
236

ഇൻഡ്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച ഒരു ചാനൽ പരുപാടിയായിരുന്നു ബിഗ്ബോസ്. തമിഴിലും തെലുങ്കിലും, ഹന്ദിയിലും, എന്തിനേറെ, മലയാളത്തിൽ പോലും ബിഗ് ബോസ്ളകഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. മത്സരാർത്ഥികൾ 100 ദിവസം പുറംലോകമായി ബന്ധമില്ലാതെ, ബോൺ ഉപയോഗിക്കാതെ, ടെലിവിഷൻ ഉപയോഗിക്കാതെ നൂറുദിവസം ഒരു വീടിനുള്ളിൽ കഴിയുക അതാണ് ബിഗ് ബോസിലെ പ്രധാന ടാസ്ക്. റേറ്റിംഗ് ചാർട്തുകളിൽ ബിഗ് ബോസ് പ്രോഗ്രാമുകൾ ഒരുപാട് മുകളിൽ ആണെങ്കിലും അതിനോടനുബന്ധിച്ച് നിരവധി വിവാദങ്ങളും ബിഗ് ബോസ് ഹൗസിൽ നിന്നും വരാറുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പ്രണയത്തിലായ ശേഷം കല്യാണം കഴിച്ചവരും ഉണ്ട്. മലയാളം ബിഗ് ബോസിലെ പേളിയും ശ്രീനിഷും അതിനുദാഹരണമാണ്.

എന്നാൽ തമിഴ് ബിഗ് ബോസിൽ ഇപ്പോൾ ഒരു വിവാദമുണ്ടായിരിക്കുകയാണ്. പ്രണയിച്ചവൻ ബിഗ് ബോസിൽ എത്തിയതോടെ തന്നെ വഞ്ചിച്ചെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി സനം. തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയായ ദർശനുമായുള്ള തന്റെ പ്രണയ ബന്ധം അവസാനാപ്പിക്കുകയാണെന്ന് നടി സനം ഷെട്ടി ഫെസ്ബുക്ക് ലൈവിൽ എത്തി വെളിപ്പെടുത്തി. ദർശനുമായി താൻ പ്രണയത്തിലാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ ദർശൻ അതു മറച്ചു വച്ചത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സനം പറഞ്ഞു. ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സനം പ്രതികരിച്ചത്. ബിഗ് ബോസ് ഹൗസിലെ തന്നെ മറ്സൊരു മത്സരാർത്ഥിയായ ഷെറിനുമായി ദർശൻ പ്രണയത്തിലാണെന്നെ അഭ്യൂഹങ്ങളുണ്ട്. ഇതിനെ കുറിച്ച് ഷെറിനോട് മറ്റൊരു മത്സരാർത്ഥി ചോദിച്ചപ്പോൽ ഷെറിൻ പൊട്ടിത്തെറിച്ചാണ് പ്രതികരിച്ചത്. ഈ പ്രശ്നത്തിൽ മനം നൊന്താണ് സനം വീഡിയോ പോസ്റ്റ് ചെയ്തത്. ദർശന് പിൻതുണയുമായി താൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു, എന്നാൽ ദർശന്റെ വഴിയിൽ താനൊരു തടസമാണെന്ന് അറിയുന്നത് തന്നെ ഒരുപാട് വേദനിപ്പിക്കുന്നു, ഷെറിന്റെയും ദർശന്റെയും ഇടയിൽ ഒരു വില്ലത്തിയായി ആളുകൾ തന്നെ ചിത്രീകരിക്കുകയാണെന്നും സനം കൂട്ടി ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here