വമ്പൻ തുകക്ക് ബിഗ് ബ്രദറിന്റെ ഓവസീസ് അവകാശം സ്വന്തമാക്കി കാർണിവൽ ഗ്രൂപ്പ് ; ചിത്രം ക്രിസ്തുമസിന് എത്തും..!!

0
32

ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. അനൂപ് മേനോൻ, ജൂൺ ചിത്രത്തിലെ നായകൻ സർജനോ ഖാലിദ് എന്നിവർ ആണ് മോഹൻലാലിന്റെ സഹോദരന്മാർ ആയി എത്തുന്നത്. സച്ചിദാനന്ദൻ എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ഓവർസീസ് അവകാശം വമ്പൻ തുകക്ക് ആണ് കാർണിവൽ ഗ്രൂപ്പ് സ്വന്തമാക്കിയത്. തുക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ക്രിസ്തുമസ് റിലീസ് ആയി എത്തുന്ന ചിത്രത്തിൽ റജീന കസാൻഡ്രയാണ് നായികയായി എത്തുന്നത്, സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

മൂന്ന് നായികമാർ ഉള്ള ചിത്രത്തിൽ പിച്ചൈകാരൻ എന്ന തമിഴ് ചിത്രത്തിലെ നായിക സത്തിന ടൈറ്റസ് ആണ്, മറ്റൊരു നായിക പുതുമുഖമാണ്. സിദ്ദിഖിന്റെ എസ് ടാക്കീസും വൈശാഖ് രാജന്റെ വൈശാഖ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here