വിജയ് ചിത്രം ബിഗിൽ റിലീസ് ഡേറ്റ് എത്തി: ഇത്തവണ സോളോ റിലീസ് ഇല്ല

0
122

തമിഴിൽ ഏറ്റവും മൂല്യമുള്ള ഒരു നടനാണ് ദളപതി വിജയ്. നെഗറ്റീവ് റെസ്പോൺസ് വരുന്ന സിനിമകൾ പോലും നൂറ് കോടി ക്ലബ്ബിൽ കയറുന്നത് വിജയിയുടെ ഫാൻ ബെയിസിനെ സൂചിപ്പിക്കുന്നു. തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും വിജയ്ക്ക് ഒരുപാട് ഫാൻസ്‌ ഉണ്ട്. അതിനുദാഹരണമാണ് വിജയ് ചിത്രങ്ങളുടെ കേരളത്തിലെ ആദ്യ ദിന കളക്ഷൻ. പല മലയാളി താരങ്ങളും മൂന്ന് കോടിക്ക് മുകളിൽ ആദ്യ ദിന കളക്ഷൻ നേടാൻ പാട് പെടുമ്പോൾ വിജയിയുടെ ലാസ്റ്റ് രണ്ട് സിനിമകൾക്ക് അത് ആറ് കോടിക്കും മുകളിലാണ്.


വിജയ് നായകനായി ഇനി ഇറങ്ങാനുള്ള ചിത്രമാണ് ബിഗിൽ. വിജയിയെ വച്ച് സൂപ്പർഹിറ്റുകളായ തെരിയും, മെർസലും എടുത്ത അറ്റ്ലീ തന്നെയാണ് ബിഗിലിന്റെയും സംവിധായകൻ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ ഇന്ന് ഒഫീഷ്യലി അനൗൺസ് ചെയ്തു. ബിഗിൽ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ഒക്ടോബർ 25ന് തീയറ്ററുകളിൽ എത്തും. കഴിഞ്ഞ കുറച്ച് സിനിമകളായി വിജയ് ചിത്രങ്ങൾ ഒറ്റക്കാണ് റിലീസ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ കാര്യം അല്പം വ്യത്യസ്തമാണ്. കാർത്തി നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച കൈതിയും ഒക്ടോബർ 25ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. കൗതുകകരമായ കാര്യമെന്തെന്നാൽ ലോകേഷ് കനകരാജ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിലെ നായകൻ ദളപതി വിജയ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here