സുന്ദരിയാക്കി’; പാത്തുവിന് പിറന്നാൾ ആശംസകളുമായി കുടുംബം

0
56

സിനിമ പ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂർണ്ണിമ ഇന്ദ്രജിത്തും. ഇരുവരെയും പോലെത്തന്നെ മകൾ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ മൂത്തമകൾ പ്രാർത്ഥനയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

കുടുംബത്തിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാത്തുവിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കൊച്ചച്ചൻ പൃഥ്വിരാജും.

‘നീയെന്നെ കൂടുതൽ സുന്ദരിയാക്കി. എന്റെ ആദ്യത്തെ കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് പൂർണിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് പൂർണിമ പാത്തുവിന് പിറന്നാൾ ആശംസകൾ നേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here