കലാലയ ഇടനാഴിയിൽ ആരും കാണാതെ ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു വൃത്തികെട്ടവൻ

0
1226

”കലാലയ ഇടനാഴിയിൽ ആരും കാണാതെ ആദ്യമായി ചെറു ചുംബനം നൽകിയപ്പോൾ
നാണം കൊണ്ട് ആ മുഖം ചുവന്നു തുടുത്തപ്പോൾ അവൾ പറഞ്ഞു വൃത്തികെട്ടവൻ…!
.
.
കഴുത്തിൻ താലി വീണ് മധുവിധുവിൻ ആദ്യനാളുകളിൽ ചുംബനം കൊണ്ടു മൂടുമ്പോൾ അവൾ പറഞ്ഞു ഏത് നേരവും ഇതേ ഉള്ളു ചിന്ത….
.
.
കുട്ടികളായി കഴിഞ്ഞ് അടുക്കള വാതിൽ കടന്ന് പുറകിലൂടെ അവൾ അറിയാതെ അവളെ ചേർത്ത് പിടിച്ച് ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു ” ദേ പിള്ളേര് കാണുമെന്നായി…”’
.
.
അവസാനം തൊലിപ്പുറത്ത് ചുളിവ് വീണപ്പോൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുഴമ്പ് തേക്കുമ്പോൾ ഒരു പഴകി തേഞ്ഞ ചുംബനം നൽകിയപ്പോൾ അവൾ പറഞ്ഞു
കൊച്ച് മക്കൾ ആയി ഇതിന് ഒരു കുറവും വന്നിട്ടില്ല…
.
.
.
.
അവസാനം വെള്ള തുണിയിൽ പൊതിഞ്ഞ്..
എന്റെ കരളിനെ പൊതിഞ്ഞ് കിടത്തിയപ്പോൾ അവസാനമായിട്ട് ഒരു ചുംബനം നൽകിയപ്പോൾ അവൾ ഒരു പരിഭവവും പറഞ്ഞില്ല വെറുതെ അങ്ങനെ കിടന്നു
ഇത് ” എത്ര കിട്ടിയതാ എന്നാ മട്ടിൽ….””
.
.
സ്നേഹിക്കുക മരിക്കുവോളം സ്വന്തം. സഖിയെ പിരിയും നാൾ വരെ ..

LEAVE A REPLY

Please enter your comment!
Please enter your name here