സ്വർണത്തിൽ നിർമിച്ച 257 ബാത്റൂമുകൾ ! സർവത്ര സ്വർണം ! ആഡംബരത്തിന്റെ അവസാന വാക്കായി ബ്രൂണെയ് സുൽത്താൻ !

0
71

അത്യാഢംബരത്തിന് ഒരു അവസാന വാക്കുണ്ടെങ്കിൽ അത് ഇതാണ്. ബ്രൂണെയ് രാജാവിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഒന്നു അമ്പരന്ന് പോകും എന്നതാണ് വാസ്തവം.

ബ്രൂണെയ് രാജകുടുംബം

കാരണം ബ്രൂണെയ് രാജാവിന്റെ കൊട്ടാരത്തിലെ അടുക്കള മുതൽ സ്വീകരണ മുറി, കിടപ്പ് മുറി, കുളിമുറി, അതിഥികളുടെ മുറി തുടങ്ങിയ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് സ്വർണത്തിൽ ആണ്. 1788 മുറികൾ, 257 ബാത്റൂമുകൾ എല്ലാം നിർമിച്ചിരിക്കുന്നത് സ്വർണത്തിൽ. ലോകത്തിലെ ഏറ്റവും വലിയ വിലപിടിപ്പുള്ള വീടായ ബ്രൂണെയ് രാജാവിന്റെ വീടിന്റെ വിശേഷണങ്ങൾ ആണിവ.

ബ്രൂണെയ് സുൽത്താൻ ഹസ്സനൽ ബ്ലോക്കിയാ.

ആഡംബരങ്ങളെ കുറിച്ച് അറിയാൻ എന്നും പ്രേക്ഷകർക്ക് ഒരു ആവേശമാണ്. ഒരു കുടുംബത്തിന് താമസിക്കാനായി പണിത വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണിത്. 1788 മുറികൾ ആണ് ഈ വീടിനുള്ളത്. വീട് എന്നു പറയുന്നതിനുപരി കൊട്ടാരം എന്നു പറയുന്നതാവും നല്ലത്. ഒരുപക്ഷേ കൊട്ടാരം എന്ന പേരു പോലും ഈ വീടിനു ഒരു പോരായ്മയാകും. 1788 മുറികൾക്ക് പുറമെ 257 ബാത്റൂമുകൾ 110 കാർ ഗരേജുകൾ 5 സ്വിമ്മിങ് പൂളുകൾ എന്നിങ്ങനെ നീളുന്നു ആഢംബരങ്ങൾ.

ബ്രൂണെയ് സുൽത്താൻ സഞ്ചരിക്കുന്ന സ്വർണത്തിൽ ഉള്ള റോൾസ് റോയ്‌സ്

1500 പേരെ സുഖമായി ഉള്കൊള്ളിക്കാൻ കഴിയും ഈ വീട്ടിൽ. 48 ഏക്കറിൽ 2152788 ചതുരശ്ര അടി വിസ്തീർണം ഉള്ള കൊട്ടാരത്തിന്റെ വില 9967,60,80,000 രൂപയാണ് ( 1.4 ബില്യൺ യൂ എസ് ഡോളർ ). ധനം, പ്രതിരോധം, വിദേശകാര്യം കൂടി കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ആണ് ബ്രൂണെയ് പ്രധാനമന്ത്രി.

ബ്രൂണെയ് കൊട്ടാരത്തിന്റെ ഉൾവശം

5000 ൽ അതികം കാറുകൾ ഉണ്ട് ഇദ്ദേഹത്തിന്, 604 റോൾസ് റോയ്‌സ് കാറുകൾ 500 ബെൻസ് കാറുകൾ 209 ബി എം ഡബ്ള്യു കാറുകൾ 452 ഫെറാറി കാറുകൾ 350 ബെൻറ്ലി കാറുകൾ 179 ജാഗുവാർ കാറുകൾ 21 ലംബോർഗിനി കാറുകൾ എന്നിങ്ങനെയാണ് ബ്രൂണെയ് രാജാവിന്റെ കാർ ശേഖരം. ബ്രൂണെയ് രാജാവിന്റെ വാഹന കമ്പം നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. 250 മില്യൺ യൂ എസ് ഡോളർ വിലയുള്ള സ്വകാര്യ വിമാനവും ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഇന്റീരിയർ പൂർണമായും സ്വർണത്തിൽ ഡിസൈൻ ചെയ്ത സ്വകാര്യ വിമാനം ആണ് ഈ രാജാവിന്റേത്. ലിവിങ് റൂം കോണ്ഫറൻസ് റൂം ബെഡ്റൂം എന്നിവ ഉള്ള വിമാനം കൂടിയാണ് ഈ രാജാവിന്റേത്.

ബ്രൂണെയ് കൊട്ടാരം

മാസം തോറും മുടി മുറിക്കുന്നതിൽ പോലും ഇദ്ദേഹം ആഡംബരം കുറക്കാറില്ല, 21000 ഡോളർ ആണ് ഇദ്ദേഹം മുടി മുറിക്കാൻ ആയി മാസം തോറും ചിലവഴിക്കുന്നത്. 50 ആം പിറന്നാൾ ആഘോഷത്തിന് മൈക്കിൾ ജാക്കസനെ ബ്രൂണെയിൽ എത്തിച്ച് സമ്മാനമായി നൽകിയത് 109 കോടി ഇന്ത്യൻ രൂപയാണ്. രാജാവിന്റെ സഹോദരൻ പ്രതിദിനം ചിലവഴിക്കുന്നത് 41000 ഡോളർ ആണ്.

ഇത്രയധികം ആഢംബരങ്ങൾ ഉണ്ടെങ്കിലും സാമൂഹ്യ സേവന രംഗത്തും ഇദ്ദേഹം പുറകിൽ അല്ല. വിദ്യാർത്തികൾക്ക് സൗജന്യ പഠനവും, ആരോഗ്യ പരിപാലനവും, താമസവും ബ്രൂണെയ് രാജ്യം നൽകുന്നു. പോലീസിനും മെഡിക്കൽ ഇൻഷുറൻസ് ഉണ്ട്. വൃദ്ധർക്ക് 12000 രൂപയോളം പ്രതിമാസ പെൻഷൻ ഈ രാജ്യം നൽകുന്നുണ്ട്.

ബ്രൂണെയ് കൊട്ടാരത്തിന്റെ സ്റ്റെയർ

കുറച് നാളുകൾക്ക് മുൻപ് സുൽത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുറത്ത് വന്നത്. ഈ നാട്ടിൽ നികുതി ഇല്ല, സെയിൽ ടാക്‌സ് ഇല്ല വാറ്റും ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. 423196 പേർ മാത്രമുള്ള ബ്രൂണെയുടെ പ്രതി വർഷ വരുമാനവും ഞെട്ടിക്കുന്നതാണ്, നമ്മുടെ കോഴിക്കോടും മലപുറവും ചേർന്നാൽ എത്രമാത്രം ഉണ്ടാകുമോ അത്രയും മാത്രമാണ് ബ്രൂണെയുടെ വലുപ്പം.

ബ്രൂണെയ് കൊട്ടാരം

എന്നാൽ സമ്പത്ത് ഏറെ ഉള്ള ഈ രാജ്യത്തെ മനുഷ്യർ ഏറെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്നു. ദാരിദ്ര്യ രാജ്യമായിരുന്ന ബ്രൂണെയ് വലിയ സാമ്പത്തിക ശക്തിയായി മാറിയതിന്റെ കാരണം 1920 കളിൽ എണ്ണ ഖനനം തുടങ്ങിയതാണ്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരം ഉള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ ഉണ്ട് ഈ കൊച്ചു രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here