ബാലവേല പരിശീലിച്ചതിനെ തുടർന്ന് നടി ഭാനുപ്രിയയെ അറസ്റ്റ് ചെയ്യാൻ സാധ്യത

0
52

സിതാര എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടി ഭാനുപ്രിയ സിനിമ ലോകത്തേക്ക് കാലെടുത്ത് വക്കുന്നത്. ഏകദേശം പതിനാലോളം ഹിന്ദി സിനിമകളും, മുപ്പതോളം തമിഴ് സിനിമകളും, ഇരുപത്തിയഞ്ചോളം തെലുങ്ക് സിനിമകളും ഇക്കാലയളവിൽ ഭാനുപ്രിയ ചെയ്തിട്ടുണ്ട്. തന്റെ അറിയപ്പെട്ട സിനിമകളിലെല്ലാം ഡാൻസിനോട് അടുത്ത റോളുകളാണ് ഭാനുപ്രിയ ചെയ്തിരിക്കുന്നത്. അതിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ശാസ്ത്രീയ നൃത്തത്തിലുള്ള പ്രാവീണ്യം വ്യക്തമാണ്.


ഇപ്പോഴിതാ ബാലവേല പരിശീലിപ്പിച്ചതിന്റെ പേരിൽ ഭാനുപ്രിയ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ്. തന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെ വീട്ടുജോലിക്കാരിയായി നിർത്തിയതിനും, ഉപദ്രവിച്ചതിനും ഭാനുപ്രിയക്കെതിരെ സിറ്റി പോലീസ് കേസ് എടുത്തു. പെൺകുട്ടിയും അമ്മയും ചേർന്ന് ആന്ധ്രാപ്രദേശിൽ നൽകിയ പരതിയുടെ അടിസ്ഥാനത്തിലാണ് ഭാനുപ്രിയക്കെതിരെ ചേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്ന് ഭാനുപ്രിയക്കും സഹോദരൻ ഗോപാലകൃഷ്ണനും എതിരെ ആറോളം വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ കിട്ടിയാൽ ഏത് സമയവും ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here