സിബിഐ അഞ്ചാം ഭാഗത്തിൽ റിട്ടയേർഡ് ആയ സേതുരാമയ്യരുടെ ജീവിതം പ്രമേയമാവും

0
42

മലയാളികൾക്ക് കുറ്റാന്വേഷണ സിനിമ എന്നാൽ ആദ്യം മനസിലേക്ക് വരുന്നത് മമ്മൂട്ടി നായകനായ സിബിഐ സീരീസുകൾ ആയിരിക്കും. ഒന്നിനൊന്ന് മികച്ച നാല് ഭാഗങ്ങൾ, സേതുരാമയ്യർ എന്ന കഥാപാത്രം മലയാളികൾക്ക് കാണാപാഠം ആണ്.


നാലാം ഭാഗത്തിന് ശേഷം എല്ലാവരുടെയും ചോദ്യം അഞ്ചാം ഭാഗം എന്ന് വരും എന്നായിരുന്നു. അതിനുത്തരമായി എസ് എൻ സ്വാമി തന്നെ പറഞ്ഞു അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് വൈകാതെ തന്നെ തുടങ്ങുമെന്ന്. അഞ്ചാം ഭാഗത്തോടെ സിബിഐ സീരീസ് അവസാനിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ കിട്ടുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ സേതുരാമയ്യർ സിബിഐൽ നിന്ന് റിട്ടയർ ചെയ്തതിന് ശേഷമുള്ള കാര്യങ്ങളായിരിക്കും അഞ്ചാം ഭാഗത്തിൽ ഉണ്ടായിരിക്കുക. മാത്രമല്ല ബാസ്കറ്റ് കില്ലിംഗ് എന്ന രീതി പ്രധാന പ്രമേയമായി വരും എന്നും വാർത്തകൾ ഉണ്ട്. ചിത്രം 2020ൽ തുടങ്ങും. കെ മധു തന്നെയായിരിക്കും സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here