ഒരുപാട് ആത്മാക്കളുടെ തേങ്ങൽ ഞാൻ കേട്ടിട്ടുണ്ട്… ഞാൻ ശ്മശാനം സൂക്ഷിപ്പുകാരൻ ആണ് ! മിക്കവരും ചെയ്യാൻ അറയ്ക്കുന്ന പേടിക്കുന്ന ജോലി !

0
507

ഒരുപാട് ആത്മാക്കളുടെ തേങ്ങൽ ഞാൻ കേട്ടിട്ടുണ്ട്……കാരണം ഞാൻ ശ്മശാനം സൂക്ഷിപ്പുകാരൻ ആണു… മിക്കവരും ചെയ്യാൻ അറയ്ക്കുന്ന പേടിക്കുന്ന ജോലി… അപകടങ്ങളിൽ മരണപ്പെട്ട ചെറുപ്പക്കാർ….. ജീവിതലക്ഷ്യം നേടും മുൻപേ പൊഴിഞ്ഞു പോയ രോഗികൾ…. കാമത്തിന്റെ ആവേശത്തിൽ പിച്ചി ചീന്തപ്പെട്ട ബാലികമാർ….. അങ്ങനെ ഒരുപാട് ഒരുപാട് പേരുടെ തേങ്ങൽ……

. ശവമടക്കും കഴിഞ്ഞു ബന്ധുക്കൾ തിരിച്ചു പോകുമ്പോൾ ഇനി തന്നെ കാണാൻ അവരാരും തിരിച്ചു വരില്ലെന്ന വേദനയോടെയുള്ള സത്യം മനസിലാക്കിയ ആത്മാക്കളുടെ തേങ്ങൽ തന്റെ ഉള്ളിൽ വന്നു പതിക്കുന്നത് ഞാൻ വൈകുന്നേരം ബോധം മറയാൻ വേണ്ടി കഴിക്കുന്ന മദ്യത്തിന്റെ ശക്തിയിൽ ആകാം……

എന്നാൽ ഇന്ന് ഞാൻ മദ്യപിച്ചിട്ടില്ല….. കാരണം വാടക വീട്ടിൽ താമസിച്ചു കൊണ്ടിരുന്ന എന്റെ അമ്മയുടെ ചിതയ്ക്കാണ് ഞാൻ തീ കൊളുത്തിയത്…. ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ച അമ്മ…ജന്മനാ വൈരൂപ്യം ഉള്ള എന്നെ കഷ്ടപ്പെട്ടു വളർത്തി കൊണ്ട് വന്നപ്പോൾ എനിക്ക് വിവാഹ പ്രായം കഴിഞ്ഞിട്ടും പെണ്ണ് കിട്ടാതെ വന്നപ്പോൾ…..അമ്മയുടെ ഉള്ളു ഉരുകുന്നത് ഞാൻ കണ്ടറിഞ്ഞതാണ്…

വാർദ്ധക്യത്തിന്റെ അവശതയിൽ എന്റെ അമ്മ തളർന്നു വീണപ്പോൾ…… പരസഹായം ഇല്ലാതെ അമ്മയ്ക്കു ദിനചര്യകൾ പോലും ചെയ്യാൻ പറ്റാതെ വന്നപ്പോൾ…. ഞാൻ അമ്മയ്ക്കൊരു മകളായി മാറി…… എന്റെ വീട്ടിലേയ്ക്കുള്ള ചുറ്റുവട്ടത്തുള്ളവരുടെ നോട്ടങ്ങൾ എന്റെ വൈരൂപ്യം സംരക്ഷിച്ചു……. മോനു അമ്മയെ ഏതെങ്കിലും വൃദ്ധ സദനത്തിൽ കൊണ്ട് ആക്കികൂടെ…. ഇങ്ങനെ കിടന്നു കഷ്ടപെടാതെ….. അമ്മയുടെ വായിൽ നിന്നും കണ്ണ് നീരോടെയുള്ള വാക്കുകൾ പുറത്തേയ്ക്കു വരുന്നതിനു മുൻപ് ഞാൻ ആ വായ പൊത്തി…..

ആ വാക്കുകൾ അമ്മ മൊഴിഞ്ഞത് ഇന്നലെ ആയിരുന്നു…. രാത്രിയിൽ ഒരു ഞരക്കം കേട്ടു അമ്മയുടെ അരികിലെത്തി ആ കൈകൾ ചേർത്ത് പിടിച്ചപ്പോഴേയ്കും മോനെ എന്നുള്ള വാക്കുകൾ മുറിഞ്ഞു പോയിരുന്നു……

ബന്ധുക്കൾ തിരിഞ്ഞു നോക്കാത്തത് കൊണ്ട് ആകെപാട് ഒന്നോ രണ്ടോ പേര് ശ്മശാനത്തിലെത്തി… അമ്മയുടെ ദഹനവും കഴിഞ്ഞു ഇനി എങ്ങോട്ടു എന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് വീണ്ടും ഒരാത്മാവിന്റെ ശബ്ദം ഞാൻ കേൾക്കുന്നത്.. മോനെ എന്റെ മോൻ ഒറ്റയ്ക്കല്ലേ…. നീ വരുന്നോ എന്റെ അരികിലേക്കു…… ബോധത്തോടു കൂടി നിൽകുമ്പോൾ ഞാൻ ആ തേങ്ങൽ കേൾക്കണമെങ്കിൽ എന്റെ അമ്മ എന്നെ എന്ത് മാത്രം സ്നേഹിച്ചിട്ടുണ്ടാവണം…….. അതാ ആരോ വരുന്നുണ്ട്… അതെ… അത് അയാളാണ്…

ചെറുപ്രായത്തിൽ എന്റെ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ടു നെഞ്ചിനോട് തല വെച്ചു അമ്മ പറഞ്ഞ കഥകളിൽ നിന്നും ഞാൻ കേട്ട കാലൻ….. എന്റെ അരികിലെത്തിയ അദ്ദേഹം എന്നോട് പറഞ്ഞു… പോവുകല്ലേ…… അവിടെ അമ്മ ചോദിക്കുന്നു…….

ഇനി ഒരാത്മാവിന്റെയും തേങ്ങൽ എനിക്കു കേൾക്കേണ്ട…. വൈരൂപ്യം എനിക്കു ദൈവം തന്നതാണ്… അതിനുള്ള കാര്യം എന്നെ മുൻ നിർത്തി ദൈവത്തിനോട് നേരിട്ടു ചോദിക്കാനായിരിക്കും ഇപ്പോൾ അമ്മ വിളിപ്പിക്കുന്നത്…… എന്നാൽ ഇനി യാത്രയില്ല……… കാരണം ഞാൻ ഇപ്പോൾ സന്തോഷവാൻ ആണു.. ഞാൻ പോകുന്നത് എന്റെ അമ്മയുടെ അരികിലേക്കു ആണു…..

എന്നെ സൃഷ്‌ടിച്ച ദൈവത്തേക്കാളേറെ ഞാൻ ഇഷ്ടപെടുന്ന എന്റെ അമ്മയെന്ന ദൈവത്തിന്റെ അരികിലേക്കു…..,

LEAVE A REPLY

Please enter your comment!
Please enter your name here