മകൾ നന്ദനയുടെ മരണത്തിലെ ദൈവികത വെളുപ്പെടുത്തി കെ എസ് ചിത്ര

0
354

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന മലയാളത്തിന്റെ സ്വന്തം വാനമ്പാടി. ഗുരുവായൂരപ്പന്റെ സ്വന്തം ആളാണെന്നാണ് താന്‍ എന്ന് കെഎസ് ചിത്ര പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയാണ് കൃഷ്ണനോട് ചിത്രയ്ക്കുള്ള ആരാധന. ഇപ്പോള്‍ മകളുടെ മരണത്തെക്കുറിച്ചും അതില്‍ ഒളിഞ്ഞിരിക്കുന്ന ദൈവികതയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ചിത്ര.

മലയാളികൾ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അനുഗ്രഹീത ഗായികയാണ് കെ എസ് ചിത്ര. കേരളത്തിന്റെ സ്വന്തം വാനമ്പാടി എന്നാണ് ചിത്രയെ വിശേഷിപ്പിക്കുന്നത്. ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ആണ് കെ എസ് ചിത്രയുടെ ജീവിതത്തിലേക്ക് നന്ദന എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ കാർമുകിൽ വര്ണന്റെ ചുണ്ടിൽ എന്ന ഗാനം ആലപിച്ചതിനു ശേഷമാണ് തനിക്ക് കുഞ്ഞുണ്ടായത്. അതുകൊണ്ട് തന്നെയാണ് കുഞ്ഞിന് നന്ദന എന്നു പേരിട്ടത്.

എന്നാൽ ഗായികയുടെ ആ സന്തോഷത്തിന് അതികം ആയുസുണ്ടായിരുന്നില്ല. 2011 ലെ ഒരു വിഷു നാളിൽ ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു. ഇപ്പോഴും മകൾ നന്ദനയുടെ ഓർമകളിൽ ആണെങ്കിലും ഗുരുവായൂരപ്പനെ നെഞ്ചോടു ചേർത്താണ് ചിത്ര മുൻപോട്ട് പോകുന്നത്. ചിത്രയിപ്പോൾ നന്ദനയുടെ മരണത്തെക്കുറിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന ദൈവീകഥയെ കുറിച്ചും വെളിപ്പെടുത്തുകയാണ്.

നന്ദനയുടെ വരവും പോക്കിലും ജീവിത നിമിഷങ്ങളും ഒരുപാട് ഒരുപാട് ദൈവീകത ഉണ്ടായിരുന്നു എന്നാണ് ഗായിക പറയുന്നത്. സത്യ സായി ബാബയോട് ദുഃഖം പങ്കുവെച്ചപ്പോൾ അദ്ദേഹം പറഞ്ഞു അടുത്ത തവണ ഇവിടെ വരുമ്പോൾ കുഞ്ഞുമായിട്ടായിട്ടിക്കും വരുക എന്നു. പിന്നെ ബാബയെ കാണാൻ ചെന്നപ്പോൾ മോൾ കൂടെ ഉണ്ടായിരുന്നു എന്നും ചിത്ര വെളിപ്പെടുത്തുന്നു.

ജ്യോതിഷ പ്രകാരം നന്ദന ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞത് ഒരു ആത്മാവിനു ഭൂമിയിൽ നിന്ന് വിടപറയാവുന്ന ഏറ്റവും നല്ല സമയത്താണ്. 2011 ഏപ്രിൽ 14 ഉത്തരായനത്തിലെ വിഷു സംക്രാന്തി, ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതെ സമയം. അതേ മുഹൂർത്തം, അതും ജല സമാധി. നന്ദനയ്ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്ടമായിരുന്നു എന്നും ചിത്ര പറയുന്നു. അതു കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയില്ല.

അതുപോലെ ഒരു ദിവസം മഞ്ചാടി കണ്ടുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ട് കുളിക്കാൻ പോയപ്പോൾ ആണ് അത് സംഭവിച്ചത്. ആ സമയത്തു അവൾ സ്വിമ്മിങ് പൂളിനെ കുറിചു ആലോചിച്ചത് ഏത് ശക്തിയുടെ പ്രേരണ കൊണ്ടാകും. ഏറെ കാത്തിരുന്നു കിട്ടിയ കുഞ്ഞിന്റെ മരണം ചിത്രയെ മാനസികമായി ഒരുപാട് തളർത്തിയിരുന്നു. പിന്നീട് കുറെ നാൾ ചിത്ര പാടിയിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് ചിത്ര പിനീട് പാടി തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here