നാഗാർജുനയുടെ ഫാമിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി

0
69

ടോളിവുഡ് സൂപ്പർ സ്റ്റാർ അക്കിനേനി നാഗാർജുനയുടെ ഫാം ഹൗസിൽ നിന്നും അഴുകിയ നിലയിൽ ശവശരീരം കണ്ടെത്തി. ഏകദേശം ആറുമാസത്തോളം പഴക്കം വരുന്ന മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാൾ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ തെലങ്കാന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ പാപിറെഡ്ഡിഗുഡി എന്ന സ്ഥലത്തെ ഫാം ഹൗസിൽ ബുധനാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും അഴുകിയ നിലയിലായിരുന്ന മൃതദേഹം ഒരു ആണിന്റേതാണെന്ന് പിന്നീട് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും മൃതദേഹം നീക്കം ചെയ്തു. ആത്മഹത്യ ചെയ്ത ആരെങ്കിലും ആവും എന്നാണ് ആദ്യ സൂചനകൾ എന്ന് പോലീസ് വൃത്തം അറിയിച്ചു. ഏകദേശം 40 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കൃഷിഭൂമിയാണ് നാഗാർജുനക്ക് ഇവിടെ സ്വന്തമായുള്ളത്. ജൈവകൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭ ജോലിക്കായി എത്തിയ ജോലിക്കാരാണ് മൃതദേഹം കണ്ടതും തുടർന്ന്‌ പോലീസിൽ ബന്ധപ്പെട്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here