റണ്‍വെയ്ക്കും സിഐഡി മൂസയ്ക്കും രണ്ടാം ഭാഗം; സ്ഥിരീകരിച്ച്‌ ദിലീപ്

0
21

സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ മനസു തുറന്നിരിക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. ദീലീപ് നായകനായി എത്തിയ സിഐഡി മൂസയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ രണ്ട് കഥാപാത്രങ്ങള്‍ വീണ്ടുമെത്തുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്.

ഏറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെക്കവേയാണ് നടന്‍ ഇതേക്കുറിച്ച്‌ പറഞ്ഞത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമശിവവും ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിഐഡി മൂസയിലെ ഡിറ്റക്ടീവും വീണ്ടുമെത്തുമെന്നാണ് നടന്‍ പറഞ്ഞത്.

റണ്‍വെയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ ആദ്യമായാണ് ദിലീപ് പ്രതികരിച്ചത്.

2003 ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. മലയാളത്തിലെ തിരക്കഥാകൃത്തുകളായ ഉദയകൃഷ്ണ, സിബി കെ തോമസായിരുന്നു സി ഐഡി മൂസയ്ക്ക് വേണ്ടി തിരക്കഥയെഴുതിയിരുന്നത്. 2004 ലാണ് ദിലീപ് ജോഷി കൂട്ടുകെട്ടില്‍ റണ്‍വേ പുറത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here