കാവ്യയ്ക്കൊപ്പം ദിലീപ് വീണ്ടും ആ ക്ഷേത്രത്തില്‍എത്തി

0
193

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപും കാവ്യമാധവനും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം ദിലീപ് നിര്‍വഹിച്ചു. മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും.താരദമ്പതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ദിലീപിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുണ്ട്. ബാല്യകാലത്ത് ഇവിടെയായിരുന്നു താരം പുസ്തകം പൂജയ്ക്ക് വച്ചിരുന്നത്.

വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തി.

അതേ സമയം, ഈ വരവിന് ദിലീപ് കാവ്യാ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളിന് മുമ്ബുള്ള ക്ഷേത്ര ദര്‍ശനവും, വഴിപാടുമെന്ന പ്രത്യേകത കൂടെയുണ്ട്. വിജയദശമി ദിനത്തിലായിരുന്നു പെണ്‍കുഞ്ഞ് പിറന്നത്. മലയാളത്തിലെ പ്രിയ താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016ലാണ് നടന്നത്. വിവാഹത്തിന്റെ അന്ന് രാവിലെയാണ് ഇരുവരുടെയും വിവാഹം പുറം ലോകം അറിഞ്ഞത്. അത്രയും രഹസ്യമായിട്ടായിരുന്നു വിവാഹക്കാര്യങ്ങള്‍ ഇരുകുടുംബവും നീക്കിയത്.

അച്ഛന്റെ വിവാഹത്തിന് മുന്നില്‍ നിന്നത് മകള്‍ മീനാക്ഷിയായിരുന്നു. വിവാഹത്തോടെ താരകുടുംബം അതീവ സന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇടക്കാലത്ത് വലിയൊരു പ്രതിസന്ധി തേടി എത്തിയിരുന്നെങ്കിലും അതിനെല്ലാം മറികടന്നിരുന്നു. വിവാഹ ശേഷം കാവ്യ അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകള്‍ ഏട്ട് മാസം ഗര്‍ഭിണിയാണെന്ന് കാവ്യയുടെ അച്ഛനായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here