ദിലീപേട്ടൻ അച്ഛന് തുല്യം ; കഥകൾ ഉണ്ടാക്കുന്നവർക്ക് കോമണ്സെൻസ് വേണം എന്നു നമിത

0
1499

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മലയാളത്തിൽ പ്രേക്ഷക പ്രീതി നേടിയ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് നമിത പ്രമോദ്. തനിക്കെതിരെ ഒരുപാട് ഗോസിപ്പുകൾ വരുന്നുണ്ട് എന്നും അതിൽ ഏറ്റവും കൂടുതൽ ദിലീപെട്ടനോട് ചേർത്താണ് എന്നും ആണ് താരം പറയുന്നത്. ഇതിനെല്ലാം ചുട്ട മറുപടിയാണ് താരം നൽകുന്നത്. പ്രമുഖ മാസിക വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം പ്രതികരിച്ചത്.

Dileep & Namitha Pramod

നമിതയുടെ അഭിമുഖത്തിലെ വാക്കുകൾ

ഗോസിപ്പുകളൊക്കെ ഇടക്കിടെ വന്നു പോകാറുണ്ട്, ദിലീപേട്ടന്റെ പേരിൽ ആണ് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ കേട്ടിട്ടുള്ളത്. ചിലത് വായിച്ച് ചിരിച്ചു ചിരിച്ചു മരിക്കും, ഒരു കാര്യം അറിയാമോ ? ഞാനും ദിലീപേട്ടന്റെ മകൾ മീനാക്ഷിയും തമ്മിൽ 4 വയസ്സിന്റെ വെത്യാസമേ ഉള്ളു. പിന്നെ ഞാൻ വിചാരിച്ചാൽ ഒരു ബോയ്ഫ്രണ്ടിനെ ഉണ്ടാക്കാനും ഡേറ്റിംഗ് നടത്താനും ഒക്കെ വളരെ എളുപ്പമാണ്. അല്ലാതെ എന്റെ അച്ഛന്റെ സ്ഥാനത്ത് കാണുന്ന ആളെ ഡേറ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ ? കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ആണ്പിള്ളേർക്ക് ഒരു ക്ഷാമവും ഇല്ല. അപ്പോൾ പറഞ്ഞു വന്നത് ഇത്രേയുള്ളൂ, കഥകൾ എഴുതി ഉണ്ടാക്കുന്നവർക്ക് ഇത്തിരി കോമണ്സെൻസ് വേണം.

LEAVE A REPLY

Please enter your comment!
Please enter your name here